‘ഈ പ്രായത്തിലും സിം​ഗിളാണെങ്കിൽ‌ അത് ട്രാജഡ‍ിയാണ്’; അമ്മയ്ക്ക് സ്ട്രസ്സാവാൻ തുടങ്ങിയെന്ന് ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദൻ.  താരത്തിന്റെ സമപ്രായക്കാരെല്ലാം വിവാഹിതരും കുട്ടികളുടെ അച്ഛനുമായിട്ടും ഉണ്ണി ബാച്ചിലർ ലൈഫിൽ തന്നെയാണ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചതിന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഉണ്ണിക്കൊപ്പം നടി മഹിമ നമ്പ്യാരുമുണ്ടായിരുന്നു. ഉണ്ണി ഇപ്പോഴും സിം​ഗിളാണെന്ന് മഹിമയും പറഞ്ഞു. ഇപ്പോഴും സിം​ഗിളാണോയെന്ന അവതാരകയുടെ ചോദ്യത്തിന് അതേ എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അത് കേട്ടതും സദസിൽ നിന്നും കരഘോഷമുയർന്നു. സന്തോഷിക്കാൻ ഒന്നുമില്ല… ഒരു പ്രായം വരെ സിം​ഗിളാണെന്ന് പറയുന്നത് രസമാണെന്നും എന്നാൽ തന്റെ ഈ പ്രായത്തിലും സിം​ഗിളാണെങ്കിൽ‌ അത് ട്രാജഡ‍ിയാണെന്നുമാണ് ഉണ്ണി പറഞ്ഞത്. പെണ്ണ് കിട്ടാഞ്ഞിട്ടാണോയെന്ന ചോദ്യത്തിന് ഉണ്ണി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. ഇതൊക്കെ ലൈഫിൽ സംഭവിക്കുന്ന കാര്യങ്ങളാണെന്നും നിസാരമായി കണ്ടാൽ മതിയെന്നും ഉണ്ണി കൂട്ടിച്ചേർത്തു.

അമ്മ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ പറഞ്ഞ് പറഞ്ഞ് അമ്മയ്ക്ക് സ്ട്രസ്സാകാൻ തുടങ്ങിയെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. അതേസമയം മഹിമയുമായി സംസാരിക്കവെ തന്റെ ഭാവിവധുവിനെ കുറിച്ചുള്ള സങ്കൽപ്പങ്ങളൊക്കെ ഉണ്ണി പങ്കുവെച്ചിട്ടുണ്ടത്രെ. നീണ്ട മുക്കുള്ള പെൺകുട്ടികളാണ് ഉണ്ണിയുടെ പ്രിഫറൻസ് എന്നാണ് മഹിമ പറയുന്നത്. അവർക്ക് മുഖത്ത് തേജസ് കൂടുതലാണെന്ന് ഉണ്ണി തന്നോട് പറഞ്ഞിട്ടുണ്ടെന്നും മഹിമ കൂട്ടിച്ചേർത്തു.

ഉണ്ണിക്ക് പറ്റിയ പെൺകുട്ടിയെ കണ്ടാൽ താൻ പറയുമെന്നും മഹിമ കൂട്ടിച്ചേർത്തു. തന്റെ മൂക്കിന് നീളമില്ലെന്ന് ഉണ്ണി പറഞ്ഞിട്ടുണ്ടെന്നും മഹിമ തമാശയായി പറയുന്നു. അതേസമയം എന്തുകൊണ്ട് 36 വയസായിട്ടും വിവാഹം കഴിക്കുന്നില്ലെന്ന ചോദ്യത്തിന് വിവാഹം മറന്നിട്ടില്ലെന്നും അത് ഒരു ചോദ്യമായി മനസില്‍ കിടക്കുന്നുണ്ടെന്നുമായിരുന്നു മുമ്പ് ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞത്. നടനായതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും പെണ്ണുകിട്ടുമെന്ന അഹങ്കാരമൊന്നും വേണ്ടെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഇടയ്ക്കിടെ പറയാറുണ്ട്. കരുത്താര്‍ന്ന പ്രേക്ഷകമനസില്‍ നിറഞ്ഞ് നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതിനിടെ വിവാഹം മറന്നുപോകുന്നതല്ലെന്നും പക്ഷെ നീണ്ടുപോകുന്നതാണെന്നും താരം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *