കുടുംബത്തിനു പ്രാധാന്യം നൽകി… വിട്ടുനിന്നു; നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ തിരിച്ചുവരും: മീനാക്ഷി

വെള്ളിനക്ഷത്രം സിനിമയിൽ യക്ഷിയായി അഭിനയിച്ച മീനാക്ഷിയെ മലയാളികൾ മറക്കില്ല. വർഷങ്ങളായി സിനിമയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു നടി. അടുത്തിടെ അഭിമുഖത്തിൽ താൻ എവിടെയായിരുന്നുവെന്നും സിനിമയിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്നതായും പറഞ്ഞത്. മീനാക്ഷിയുടെ വാക്കുകൾ:

ഞാൻ സിനിമയിൽ വിട്ടുപോയതിനെക്കുറിച്ച് ഗോസിപ്പുകളും വന്നിരുന്നു. വീട്ടുകാർ കാരണമാണെന്നും അതല്ല പഠിക്കാൻ പോയതാണെന്നുമൊക്കെ പ്രചരിച്ചു. സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാൻ കുടുംബത്തിന് പ്രധാന്യം കൊടുത്തതുകൊണ്ട് മാത്രമാണ്. ഞാൻ എൻറെ ആത്മാവും ശരീരവും കുടുംബത്തിനാണ് കൊടുത്തത്. ഞങ്ങൾ ഒത്തിരി യാത്രകൾ പോകാറുണ്ട്. ഞാൻ അതൊക്കെയാണ് ആസ്വദിക്കാറുള്ളത്. ഞാൻ അഭിനയിക്കാൻ പോകുന്നത് ഭർത്താവിന് ഇഷ്ടമാണ്. എന്നാൽ എനിക്ക് ഞാൻ തന്നെയാണു നിയന്ത്രണം വച്ചത്.

ഞാൻ സോഷ്യൽ മീഡിയയിൽ ഇല്ല. എൻറെ വ്യക്തി ജീവിതം ബഹുമാനിക്കുന്നത് കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽനിന്നു വിട്ടുനിന്നത്. ഞാൻ ഇടയ്ക്കു കേരളത്തിൽ വന്നിരുന്നു. സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. എൻറെ പഴയ മാനേജർ വിളിക്കുകയും ഇത്രയും വർഷം കഴിഞ്ഞിട്ടും നിങ്ങളെ ആളുകൾ ഓർമിക്കുന്നുണ്ടെന്നും തിരിച്ച് വരൂ എന്നും പറഞ്ഞു. എനിക്ക് അഭിനയിക്കാൻ പോവാനുള്ള സ്വതന്ത്ര്യമൊക്കെയുണ്ട്. മാത്രമല്ല എനിക്കിപ്പോൾ അതിനു സമയവും ഉണ്ട്. ഞാനിപ്പോൾ നല്ല അവസരങ്ങൾ നോക്കുകയാണ്- മീനാക്ഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *