കലാഭവൻ ഷാജോൺ പറഞ്ഞു, എനിക്കും മകളുണ്ട്: അനുസിതാര

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് യുവനായികാ നിരയിലെ ശാലീനസുന്ദരിയായ അനു സിതാര. പൊട്ടാസ് ബോംബ് എന്ന സിനിമയിൽ  ബാലതാരമായാണ് അരങ്ങേറ്റം. പിന്നീടു സത്യൻ അന്തിക്കാടിന്‍റെ ഒരു ഇന്ത്യൻ പ്രണയകഥയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം മികവുറ്റതാക്കി. സന്തോഷം എന്ന സിനിമയിലെ ലൊക്കേഷനിൽ ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ കലാഭവൻ ഷാജോണുമായുണ്ടായ അനുഭവം തുറന്നുപറയുകയാണ് താരം. 

“സന്തോഷം എന്ന സിനിമയിൽ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് കുടുംബബന്ധങ്ങൾക്കാണ്. ആ സിനിമയിലെ ഓരോ കഥാപാത്രവും നമുക്കിടയിലും ഉണ്ടെന്നു തോന്നും. എന്‍റെ അച്ഛനായാണ് കലാഭവൻ ഷാജോൺ അഭിനയിക്കുന്നത്. സെറ്റിൽ ഞങ്ങളെല്ലാവരും സന്തോഷത്തോടെയാണ് സമയം ചെലവഴിച്ചത്. ഷാജോൺ ചേട്ടനുമായുള്ള കോംപിനേഷനുകൾ ചിത്രീകരിക്കുന്പോൾ ചില അനുഭവങ്ങൾ ‌ഒരിക്കലും മറക്കില്ല.

ഒരു ഗാനരംഗം ചിത്രീകരിക്കുന്പോൾ ആയിരുന്നു അദ്ദേഹം ശരിക്കും കരഞ്ഞുപോയത്. അനുഗ്രഹം വാങ്ങാനായി ഞാൻ അദ്ദേഹത്തിന്‍റെ കാലിൽ തൊട്ടു തൊഴുത് എഴുന്നേൽക്കുന്പോൾ അദ്ദേഹത്തിന്‍റെ കണ്ണൊക്കെ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ശരിക്കും വിഷമം വന്നോയെന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം വളരെയധികം വികാരാധീനനായി. കാരണം അദ്ദേഹത്തിനും മകളുണ്ട്’- അനു സിതാര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *