ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയൽ ലവ് എന്നതിൽ പരാജയപ്പെട്ടയാളാണ് ‍ഞാൻ: ദിലീപ്

ജനപ്രിയ നായകനാണ്  ദിലീപ്. അതിന് ലവലേശം മങ്ങലേറ്റിട്ടില്ലെന്നും പവി കെയർ ടേക്കർ സിനിമയിലൂടെ ദിലീപ് തെളിയിക്കുന്നു. പവിത്രൻ എന്ന വ്യക്തിയുടെ ജീവിതവും അയാൾക്കുണ്ടാകുന്ന പ്രണയവുമെല്ലാമാണ് സിനിമയുടെ ഇതിവൃത്തം. വിവാഹം പ്രായം കഴിഞ്ഞിട്ടുണ്ടാകുന്ന പ്രണയമെന്ന രീതിയിൽ ഏറെ വ്യത്യസ്തതകൾ പവി കെയർ ടേക്കറിലെ പ്രണയത്തിനുണ്ട്. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കവെ വ്യക്തി ജീവിതത്തിൽ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു.

സ്കൂൾ കാലഘട്ടം മുതലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ച് ദിലീപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഒപ്പം റിയൽ ലവ് എന്നതിൽ പരാജയപ്പെട്ടയാളാണ് ‍താനെന്നും ദിലീപ് പറഞ്ഞു. ‘എന്റെ ഫസ്റ്റ് ലവ് ഉണ്ടായശേഷം ഞാൻ ആ വ്യക്തിയോട് മിണ്ടിയിട്ടേയില്ല. പ്രണയം പറഞ്ഞിട്ടുമില്ല.’

‘അതിലെ കോമഡി എന്താണെന്ന് വെച്ചാൽ ആ കുട്ടി ഒരുപാട് പേരുടെ ഫസ്റ്റ് ലവ് ആയിരുന്നുവെന്നതാണ്. പിന്നീടാണ് ഞാൻ അത് അറിഞ്ഞത്. സ്കൂളിൽ‌ പഠിക്കുന്ന സമയമായിരുന്നു അത്. അന്ന് ആ പെൺകുട്ടിയോട് മിണ്ടണമെന്ന് ഒരുപാട് ആ​ഗ്രഹിച്ചുവെങ്കിലും നടന്നില്ല. മാത്രമല്ല ഞങ്ങൾ പിന്നീട് ചേർന്നത് വ്യത്യസ്തമായ രണ്ട് കോളേജിലുമായിരുന്നു. പക്ഷെ ബസ്സിൽ വെച്ച് കാണാറുണ്ടായിരുന്നു. ചിരിക്കാറുണ്ടായിരുന്നു.’

‘പിന്നെ ഞാൻ സിനിമയിൽ വന്നശേഷം ആ കുട്ടി എനിക്ക് മെസേജ് അയച്ചു. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സായി. അതുപോലെ റിയൽ ലവ് എന്നതിൽ പരാജയപ്പെട്ടയാളാണ് ‍ഞാൻ. മറ്റുള്ളതൊക്കെ ഫസ്റ്റ് ലവ്, ക്രഷ് ഒക്കെ മാത്രമായിരുന്നു. റിയൽ ലവ് ഇപ്പോൾ പെയിനായി പോയിക്കൊണ്ടിരിക്കുന്നു. ലവ്വിൽ പരാജയം സംഭവിക്കുമ്പോൾ അതൊരു പെയിനായി ഒപ്പമുണ്ടാകും.’

‘പിന്നെ അതിൽ നിന്നും കരകയറാൻ വേറെ പ്രണയത്തിൽ പോയി നമ്മൾ ചാടും. നമ്മളെ സ്നേഹിക്കാനും കേൾക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആൺകുട്ടിയുടേയും പെൺകുട്ടിയുടേയും വിഷയങ്ങൾ തന്നെയാണ്. പിന്നെ പ്രണയത്തിന് പ്രായമില്ല. എന്ത് വേണമെങ്കിലും ആർക്കും എപ്പോഴും സംഭവിക്കാം.”ചിലതിന് പകരമാകാൻ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു’, എന്നാണ് ദിലീപ് പറഞ്ഞത്. റിയൽ ലവ്വിനെ കുറിച്ചുള്ള ദിലീപിന്റെ വാക്കുകൾ വൈറലായതോടെ കമന്റ് ബോക്സിൽ മഞ്ജു വാര്യർ എന്ന പേരും കമന്റുകളും നിറയാൻ തുടങ്ങി. സല്ലാപത്തിൽ നായകനും നായികയുമായി അഭിനയിച്ചശേഷമാണ് ഇരുവരും പ്രണയത്തിലായത്.

ഇരുവരും വിവാഹിതരായശേഷം ദിലീപ്-മഞ്ജു വാര്യർ ജോഡി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായും മാറി. കുടുംബജീവിതം തുടങ്ങിയശേഷം സിനിമ പോലും മഞ്ജു ഉപേക്ഷിച്ചിരുന്നു. പതിനാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ഇടയിൽ ഇരുവർക്കും മീനാക്ഷി എന്നൊരു മകളുണ്ട്. ഇന്ന് എംബിബിഎസ്‌ വിദ്യാർത്ഥിനി കൂടിയായ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം. ഇവരുടെ വിശേഷങ്ങൾക്ക് എല്ലാം ആരാധകരും ഏറെയാണ്.

എല്ലാ വിശേഷങ്ങളും അറിയാമെങ്കിലും ഒരിക്കൽ പോലും ഇവർ വേർപിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടില്ല. മഞ്ജു വാര്യരുമായി വേർപിരിഞ്ഞശേഷം ദിലീപ് നടി കാവ്യ മാധവനെയാണ് വിവാഹം ചെയ്തത്. ഇരുവർക്കും ഇപ്പോൾ അ‍ഞ്ച് വയസുകാരിയായ മഹാലക്ഷ്മി എന്നൊരു മകളുണ്ട്. മീനാക്ഷിയും കാവ്യ മാധവനുമെല്ലാം സോഷ്യൽമീഡിയയിൽ സജീവമായതിനാൽ‌ ദിലീപ് കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം അതിവേ​​ഗത്തിൽ പ്രേക്ഷകരിലേക്ക് എത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *