പൃഥിയും ഞാനും അന്ന് വഴക്കുണ്ടായി; ജീൻ പോൾ എന്നോട് പിണങ്ങിയതിന് കാരണം ഇതാണ്; ഭാവന പറയുന്നു

മലയാള സിനിമാ രംഗത്ത് വീണ്ടും സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് ഭാവന. ഒന്നിന് പിറകെ ഒന്നായി ഭാവനയുടെ സിനിമകൾ റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ. നടികർ ആണ് താരത്തിന്റെ പുതിയ സിനിമ. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീൻ പോളാണ്.

നടികർ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഭാവനയിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സിനിമയിൽ തനിക്ക് കണക്ടായ സീനുകൾ വഴക്കു കൂടുന്നതാണെന്ന് ഭാവന പറയുന്നു. ഹെൽത്തി ഫൈറ്റുകൾ ഉണ്ടാകും. റോബിൻഹുഡ് ചെയ്തപ്പോൾ ഞാനും പൃഥിയും തമ്മിൽ നല്ല വഴക്കുണ്ടായിട്ടുണ്ട്. ഭയങ്കര വഴക്കുണ്ടായി. പിന്നെ ഞങ്ങൾ തന്നെ അത് പറഞ്ഞ് ചിരിച്ചു. ഞാനും ആസിഫും തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്.

അത് കൊണ്ട് തനിക്ക് ഈ സിനിമ റിലേറ്റ് ചെയ്യാൻ പറ്റിയെന്നും ഭാവന വ്യക്തമാക്കി. ഭാവനയ്ക്ക് വേണ്ടി തന്നെയുള്ള ക്യാരക്ടറാണിത്. ഞാൻ വിളിച്ചപ്പോൾ നിരസിക്കുകയാണുണ്ടായതെന്ന് ജീൻ പോൾ പറഞ്ഞു. ഇതേക്കുറിച്ച് ഭാവനയും സംസാരിച്ചു. ആ സമയത്ത് ഇനി സിനിമ ചെയ്യില്ലെന്ന് ശപഥം എടുത്തിരിക്കുകയായിരുന്നു ഞാൻ. വിളിച്ചപ്പോൾ ഞാൻ ചെയ്യുന്നില്ലെന്ന് പറഞ്ഞു.

എന്റേതായ ചില പേഴ്‌സണൽ കാര്യങ്ങൾ കൊണ്ടാണ്. ചെയ്യുന്നില്ലെന്ന് പറഞ്ഞ് കുറച്ച് കഴിഞ്ഞ് എന്റെ വേറെ സിനിമ പ്രഖ്യാപിച്ചു. അതോടെ ജീൻ പിണങ്ങി. ഇവന്റെ പിണക്കം മാറ്റാൻ വേണ്ടി ഞാൻ എല്ലാവരെയും വിളിച്ച് സോറി പറയാൻ തുടങ്ങി. ഇവൻ എന്നോട് സംസാരിക്കേണ്ടെന്നൊക്കെ പറഞ്ഞു. ഞാൻ സെന്റിയടിച്ചു. അങ്ങനെ താൻ സിനിമയിലേക്കെത്തിയെന്നും ഭാവന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *