എല്ലാവരും എന്നെ മാഡം എന്നൊക്കെ വിളിക്കുന്നുണ്ട്. മാറുമ്പോൾ ശപിക്കുന്നുണ്ടാകും; സുപ്രിയ

ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പൃഥിരാജും സുപ്രിയ മേനോനും. പൃഥിയെ പോലെ മനോഹരമായി സംസാരിക്കാനും ആശയങ്ങൾ പങ്കുവെക്കാനും സുപ്രിയക്ക് കഴിയുന്നു. മാധ്യമ പ്രവർത്തകയായിരുന്ന സുപ്രിയ വിവാഹ ശേഷം കരിയർ വിടുകയാണുണ്ടായത്. പിന്നീടാണ് പൃഥിരാജിനൊപ്പം സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നത്.

പൃഥിരാജ് പ്രൊഡക്ഷൻസിലൂടെ ഒരുപിടി ഹിറ്റ് സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. ഗുരുവായൂർ അമ്പല നടയിൽ ആണ് ഇവരുടെ പുതിയ ചിത്രം. സിനിമാ നിർമാണ രംഗത്തുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുപ്രിയയിപ്പോൾ. ഫിലിം കംപാനിയൻ സൗത്തുമായുള്ള അഭിമുഖത്തിലാണ് സുപ്രിയ മനസ് തുറന്നത്. സ്ത്രീ പ്രൊഡ്യൂസർമാർ മലയാള സിനിമാ രംഗത്ത് കുറവാണെന്ന് സുപ്രിയ ചൂണ്ടിക്കാട്ടി. കുറച്ച് പേർ ഉണ്ടെങ്കിലും ഞങ്ങൾ ആദ്യ ചോയ്‌സാണോ.

ഒരു പക്ഷെ പൃഥിരാജ് പ്രൊഡക്ഷൻസ് ആദ്യ ചോയ്‌സ് ആയിരിക്കും. കാരണം നല്ല കഥയാണെങ്കിൽ പൃഥിരാജ് അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്യുമെന്ന് അവർ കരുതും. പക്ഷെ ഒരു ഇൻഡിപെൻഡന്റ് സ്ത്രീ പ്രൊഡ്യൂസറാണെങ്കിൽ ആളുകളുടെ ആദ്യ ചോയ്‌സ് ഞാനായിരിക്കുമെന്ന് തോന്നുന്നില്ല. ആദ്യ ചോയ്‌സ് ആയില്ലെങ്കിലും എനിക്ക് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ എങ്കിലും എത്താൻ കഴിയണമെന്നുണ്ടെന്നും സുപ്രിയ വ്യക്തമാക്കി.

ഈ ഇൻഡസ്ട്രി ഭരിക്കുന്നത് വർഷങ്ങളായി ഇവിടെയുള്ള പുരുഷൻമാരാണ്. ആളുകളെ സങ്കൽപ്പത്തിലുള്ള പ്രൊഡ്യൂസർ ആവേശത്തിലെ രംഗയെ പോലെ വെള്ളയും വെള്ളയും ധരിച്ച് ബാഗുമായി വരുന്ന ആളാണെന്നും സുപ്രിയ തമാശയോടെ പറഞ്ഞു.

ഇപ്പോൾ കാലം മാറി. എല്ലാവരും എന്നെ മാഡം എന്നൊക്കെ വിളിക്കുന്നുണ്ട്. പക്ഷെ ഞാൻ മാറുമ്പോൾ എന്നെ ശപിക്കുന്നുണ്ടാകുമെന്നും സുപ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. എനിക്ക് മികച്ച ടീമുണ്ട്. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ സന്തോഷമാണ്. എനിക്ക് അർഹമായ ബഹുമാനം അവർ തരുന്നു. അവർക്ക് അർഹമായ ബഹുമാനം ഞാനും കൊടുക്കുന്നു. പ്രൊഫഷണൽ വർക്കിംഗ് അന്തരീക്ഷമാണെന്നും സുപ്രിയ വ്യക്തമാക്കി. നിർമാണ രംഗത്തെ അധികാര തന്ത്രങ്ങളും മറ്റും താൻ മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നും സുപ്രിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *