’42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല; ആ ധൈര്യത്തിലാണ് ഇറങ്ങിയിരിക്കുന്നത്’; മമ്മൂട്ടി

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടർബോ’ റിലീസിന് മുന്നോടിയായുള്ള പ്രസ് മീറ്റുകളിലും മറ്റും മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ സ്നേഹത്തിലും ധൈര്യത്തിലുമാണ് താൻ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഇവരുടെ ധൈര്യത്തിലാണ് നമ്മൾ ഇറങ്ങിയിരിക്കുന്നത്, 42 കൊല്ലമായി വിട്ടിട്ടില്ല, ഇനിയും വിടത്തില്ല’- അദ്ദേഹം വ്യക്തമാക്കി.

സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് മമ്മൂട്ടി പ്രസ് മീറ്റ് ആരംഭിച്ചത്. ‘നമസ്‌കാരം ഞാൻ മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ സിനിമയിലാണ് ഞാൻ അഭിനയിക്കുന്നത്. ഈ പടം ഇരുപത്തി മൂന്നാം തീയതിയാണ് റിലീസ് ചെയ്യുന്നത്. എല്ലാവരും കാണണം,’ അദ്ദേഹം പറഞ്ഞു.

സിനിമയോടുള്ള ഇഷ്ടത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ‘സിനിമയോടുള്ള ലൗ, പാഷൻ. സിനിമയല്ലാതെ വേറെ ഒരു വഴിയും ഞാൻ കാണുന്നില്ല. സിനിമയില്ലെങ്കിൽ എന്റെ കാര്യം കുഴപ്പത്തിലാകും. എന്റെ ശ്വാസം നിന്നുപോകും. അതേസമയം, ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടർബോ പറയുന്നത്. കന്നഡ നടൻ രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. വിജയചിത്രങ്ങളുമായി മുന്നേറുന്ന പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ടർബോ നിർമ്മിച്ചിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ്, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *