കൈയിലെ ടാറ്റു മായ്ച്ചു…; സെയ്ഫും കരീനയും വിവാഹമോചനത്തിൻറെ വക്കിൽ?

ലക്ഷക്കണക്കിന് ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. 2012 ഒക്ടോബർ 16നാണ് ബാന്ദ്രയിലെ ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരാകുന്നത്. 2016ൽ ഇവർക്കൊരു കുഞ്ഞു പിറന്നു. തുടർന്ന് 2021 രണ്ടാമത്തെ കുഞ്ഞും ജനിച്ചു. തൈമൂർ അലി ഖാൻ, ജേഹ് അലി ഖാൻ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ.

വിവാഹ ശേഷവും കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ടു പോയ നടിയാണ് കരീന. 2013ൽ ഗോരി തേരി പ്യാർ മേം, 2015ൽ ബാജ്റംഗി ബൈജാൻ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സെയ്ഫ് അലി ഖാൻറെ കൈയിൽ ഉണ്ടായിരുന്ന ഒരു ടാറ്റുവാണ്. വിവാഹവുമായി ബന്ധപ്പെട്ടാണ് സെയ്ഫിൻറെ കൈയിൽ ടാറ്റു ഉണ്ടായിരുന്നത്. കരീനയുടെ പേരായിരുന്നു സെയ്ഫിൻറെ കൈയിൽ പച്ചകുത്തിയിരുന്നത്. ഇരുവരും പ്രണയിച്ചിരുന്ന കാലത്താണ് സെയ്ഫ് ഇങ്ങനെ ടാറ്റൂ ചെയ്തിരുന്നത്. ഇടത്തെ കൈയിലാണ് ടാറ്റു ചെയ്തത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

അടുത്തിടെ സെയ്ഫ് അലി ഖാനെ എയർപോർട്ടിൽ കണ്ടപ്പോഴാണ് കരീനയുടെ പേരുള്ള ടാറ്റു പുതിയ ഡിസൈൻ കൊണ്ട് മറച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പേര് മറച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇരുവരും വിവാഹ ബന്ധം വേർപെടുത്തുകയാണോ എന്ന തരത്തിൽ ആരാധകർക്കിടയിൽ സംശയം ഉയർന്നത്. എന്നാൽ ചിലർ അഭിപ്രായപ്പെടുന്നത് അത് കരീനയുടെ പേരുള്ള ടാറ്റു ഒഴിവാക്കിയതല്ലെന്നും എന്നാൽ പുതിയ ചിത്രത്തിന് വേണ്ടി താൽക്കാലികമായി മാറ്റിയതാവാമെന്നുമാണ്. എന്നാൽ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടെന്നും വിവാഹമോചനത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ഗോസിപ്പുകൾ പരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *