‘ലാൽ സാർ പറഞ്ഞു, ആൻറണി കൂടെ പോരേ…’; ആൻറണി പെരുമ്പാവൂർ

മോഹൻലാലിൻറെ നിഴലാണ് ആൻറണി പെരുമ്പാവൂർ. മഹാനടൻറെ അടുത്ത് ഡ്രൈവറായി എത്തി, പിന്നീട് നിർമാതാവും നടനുമായി മാറി ആൻറണി. ഇന്ന മലയാള സിനിമവ്യവസായത്തിലെ പ്രമുഖ നിർമാതാവാണ് ആൻറണി. മോഹൻലാലിൻറെ അടുത്ത് താൻ ചെന്നുപെട്ട കഥ ആൻറണി പറഞ്ഞത് മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ആരാധകർ വീണ്ടും തരംഗമാക്കി.

ആൻറണി പെരുമ്പാവൂരിൻറെ വാക്കുകൾ:

’20 വയസ് കഴിഞ്ഞപ്പോൾ മോഹൻലാൽ സാറിനടുത്ത് വണ്ടി ഓടിക്കാൻ പോയതാണ് ഞാൻ. ഒരു ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചുപോരുമ്പോൾ സാർ, എന്നെ എവിടെയെങ്കിലും വച്ച് കണ്ടാൽ ഓർക്കുമോ എന്നു ചോദിച്ചു. എന്താ ആൻറണി അങ്ങനെ ചോദിക്കുന്നത്, നമ്മൾ ഇത്രയും ദിവസത്തെ പരിചയം ഉള്ളവരല്ലേ. തീർച്ചയായും ആൻറണി എൻറെ ഓർമയിൽ ഉണ്ടാകുമെന്ന് പറഞ്ഞു.

കുറച്ച് നാൾ കഴിഞ്ഞ് ഞാനും സുഹത്തുക്കളും സാറിൻറെ ഷൂട്ടിംഗ് കാണാൻ പോയി. മൂന്നാംമുറയുടെ ഷൂട്ടിംഗ് ആയിരുന്നു നടന്നുകൊണ്ടിരുന്നത്. ആൾക്കൂട്ടത്തിൻറെ ഇടയിൽ ലാൽ സർ എപ്പോഴാണ് എന്നെ കാണുന്നത് എന്നു നോക്കുമ്പോൾ ലാൽ സർ ആരെയോ കൈ കാണിച്ച് വിളിക്കുന്നു. എന്നെയാണോ വിളിക്കുന്നത്, ഒരു മാസം കഴിഞ്ഞിട്ടും എന്നെ കണ്ടിട്ട് മനസിലായോ എന്നു ചിന്തിച്ചു. എന്നെത്തന്നെയാണു വിളിച്ചത്. ഞാൻ പരിസരം മറന്ന് ഓടി. പ്രൊഡക്ഷൻ മാനേജർമാർ എന്നെ തടയാൻ വന്നപ്പോൾ ലാൽ സാർ പോര് എന്നു പറഞ്ഞു. ആ ഷൂട്ടിംഗ് തീരുന്നതുവരെ ലാൽ സാറിനൊപ്പം നിന്നു. അതു കഴിഞ്ഞ് ആൻറണി എൻറെ കൂടെ പോന്നോളൂ എന്നാണ് ലാൽ സാർ പറഞ്ഞത്…’

Leave a Reply

Your email address will not be published. Required fields are marked *