ഇടയ്ക്കിടെ വിളിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കി; പാവം തോന്നാറുണ്ട്: അനാർക്കലി

സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകുന്ന വ്യക്തിയാണ് സന്തോഷ് വർക്കി. നിരന്തരം ട്രോളുകൾ വന്നിട്ടും ക്യാമറകൾക്ക് മുമ്പിൽ സംസാരിക്കുന്നത് നിർത്താൻ സന്തോഷ് വർക്കി തയ്യാറായിട്ടില്ല. ആറാട്ടണ്ണൻ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ സന്തോഷ് വർക്കി അറിയപ്പെടുന്നത്. നടിമാരെ ശല്യപ്പെടുത്തുന്നയാളാണ് സന്തോഷ് വർക്കിയെന്നും ആരോപണമുണ്ട്. ഇപ്പോഴിതാ സന്തോഷ് വർക്കിയെക്കുറിച്ച് സംസാരിക്കുകയാണ് ന‌ടി അനാർക്കലി മരിക്കാർ. തന്നെ ഇടയ്ക്കിടെ വിളിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന് അനാർക്കലി പറയുന്നു.

ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയിൽ തെറ്റായാെന്നും ഫീൽ ചെയ്തി‌ട്ടില്ല. പുള്ളി ഒരു 20 സെക്കന്റിൽ കൂടുതൽ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാ‌ടിയിലാണെങ്കിൽ ഫോൺ എടുക്കില്ല. എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിക്കും. ഞാൻ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാർക്കലി വളരെ സുന്ദരിയാണ്, ബോൾഡാണ് അപ്പോ ഓക്കെ എന്ന് പറഞ്ഞ് ഫോൺ വെക്കുമെന്നും നടി പറയുന്നു.

അനാർക്കലിയുടെ പരാമർശം ഇതിനോടകം ചർച്ചയായിട്ടുണ്ട്. സന്തോഷ് വർക്കിയെ ട്രോളി നിരവധി പേർ രം​ഗത്ത് വന്നിട്ടുണ്ട്. ഒരാളെയും വിടുന്നില്ലല്ലോ എന്നാണ് ഭൂരിഭാ​ഗം കമന്റുകളും. ട്രോൾ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ നടി നിത്യ മേനോനും സന്തോഷ് വർക്കി തന്നെ നിരന്തരം ശല്യപ്പെടുത്തിയതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. വർഷങ്ങളോളം തന്നെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി. വീട്ടുകാർ പോലും സംസാരിച്ചിട്ടും നിർത്തിയില്ല.

കുറേ വർഷങ്ങൾ ഒരുപാട് കഷ്ടപ്പെടുത്തി. എനിക്കൊരുപാട് ക്ഷമയുണ്ട്. ഞാൻ ഇൻവോൾവ് ചെയ്യാതിരുന്നതാണ്. പൊലീസിൽ പരാതി കൊടുക്കണമെന്ന് ഒരുപാട് പേർ പറ‍ഞ്ഞിട്ടുണ്ട്. എല്ലാവരെയും വിളിച്ച് ഓരോന്ന് പറയും. അമ്മ ക്യാൻസർ ബാധിച്ച് കീമോ കഴിഞ്ഞ് നിൽക്കുന്ന സമയത്ത് അവരെ വിളിച്ചു. എന്റെ അച്ഛനും അമ്മയും ആരെയും വേദനിപ്പിച്ചൊന്നും പറയില്ല. പക്ഷെ അവർക്ക് തന്നെ ക്ഷമ പോയി. അയാളുടെ മുപ്പത് നമ്പറോളം ബ്ലോക്ക് ചെയ്തി‌ട്ടുണ്ട്.

അവർക്ക് വേണ്ടി പ്രാർത്ഥിക്കാനേ എനിക്ക് പറ്റൂ. എന്തോ പ്രശ്നമുണ്ട്. എന്ത് പറഞ്ഞിട്ടും ശരിയാവാതെ വന്നതോടെ അച്ഛൻ പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞു. പോയിക്കിട്ടാൻ വേണ്ടി പറഞ്ഞതാണ്. ഇയാൾ പിന്നീട് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ താൻ ആശ്ചര്യപ്പെട്ടെന്നും നിത്യ മേനോൻ വ്യക്തമാക്കി. അന്ന് നിത്യ മേനോനെതിരെ സന്തോഷ് വർക്കി രം​ഗത്ത് വരികയുമുണ്ടായി.

നിത്യ മേനോന് തന്നോട് നോ പറഞ്ഞില്ല. നേരത്തെ പറയാമായിരുന്നു. സിനിമാ താരങ്ങളോടുള്ള സ്നേ​ഹം കൊണ്ടാണ് പിറകെ നടക്കുന്നത്. നിത്യ മേനോൻ എന്നോട് യെസ് എന്നോ നോ എന്നോ പറഞ്ഞില്ല. എന്നെ ഒരു സഹോദരനായെങ്കിലും കാണാമായിരുന്നു. 30 നമ്പറുകൾ ഒരാൾക്ക് എങ്ങനെ ഉണ്ടാകാനാണ്. ആറ് മാസം മുമ്പ് ശല്യമാണെന്ന് പറഞ്ഞ് മെസേജ് ചെയ്തു. പിന്നെ നിത്യ മേനോനെ താൻ വിളിച്ചിട്ടില്ലെന്നും സന്തോഷ് വർക്കി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *