രവീണ ടണ്ഠന് എതിരെ ലഭിച്ച പരാതി വ്യാജം; നടി മദ്യപിച്ചിരുന്നില്ലെന്ന് പോലീസ്

ബോളിവുഡ് നടി രവീണ ടണ്ഠന് എതിരെ ലഭിച്ച പരാതി വ്യാജമെന്ന് മുംബൈ പോലീസ്. അമിതവേഗതയിൽ മദ്യപിച്ച് വാഹനമോടിച്ചെന്നും നാട്ടുകാരെ അപമാനിച്ചെന്നുമായിരുന്നു ലഭിച്ച പരാതി. സിസിടിവി ഉൾപ്പടെ പരിശോധിച്ചതിന് ശേഷമാണ് പരാതി വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കിയത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യൽ മീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു.

പരാതിക്കാരൻ വ്യാജ പരാതിയാണ് നൽകിയതെന്നും പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പോലീസ് അറിയിച്ചു. മുംബൈ ബാന്ദ്രയിലായിരുന്നു സംഭവം. നടിയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ല. നടിയുടെ ഡ്രൈവർ വാഹനം റിവേർസ് എടുമ്പോൾ പരാതിക്കാരുടെ കുടുംബം അത് വഴി പോകുകയായിരുന്നു. ഇവർ കാർ നിർത്തിച്ചു ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്ത് തർക്കം ഉടലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

തർക്കം രൂക്ഷമായതോടയാണ് ഡ്രൈവറെ സംരക്ഷിക്കാനായാണ് രവീണ ടണ്ഠൻ ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയത്. കൂടിനിന്ന ആളുകൾ നടിയെ അധിക്ഷേപിച്ചുവെന്നും വിവരങ്ങളുണ്ട്. ഇരുകൂട്ടരും പോലീസിൽ പരാതിയും നൽകിയിരുന്നു. പിന്നാലെ ഇരുകൂട്ടരും പരാതി പിൻവലിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *