‘ആഢംബര വീട് എന്തിന്…, കുടുംബാംഗങ്ങൾ തമ്മിൽ അകലം വന്നാൽ തിരിച്ചുചേരില്ല’; വിജയ് സേതുപതി

സിനിമാ താരമായശേഷം എനിക്കോ കുടുംബത്തിനോ വലിയ മാറ്റം വന്നിട്ടില്ലെന്ന് തെന്നിന്ത്യൻ സൂപ്പർതാരം വിജയ് സേതുപതി. താരജാഡകളില്ലാത്ത ലളിതമായ ജീവിതത്തിന് ഉടമയായ സേതുപതി പലർക്കും മാതൃകയാണ്. തമിഴ് ജനം അദ്ദേഹത്തിൻറെ ലാളിത്യത്തെ ഇഷ്ടപ്പെടുന്നു. മലയാളത്തിലും സേതുപതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തൻറെ ലളിതജീവിതത്തെക്കുറിച്ച് താരം പറഞ്ഞത് ശ്രദ്ധേയമായി.

‘സാമ്പത്തികമായി മെച്ചപ്പെട്ടിട്ടുണ്ട്. അതിനപ്പുറം എൻറെ ജീവിതത്തിൽ മാറ്റമൊന്നുമില്ല. എൻറെ വീട് വളരെ വലുതല്ല. അപ്പാർട്‌മെൻറിലാണ് ഞങ്ങൾ താമസിക്കുന്നത്. വലിയ വീട് വയ്ക്കണം എന്ന ആഗ്രഹം എനിക്കില്ല. കാരണം വീട് വല്ലാതെ വലുതായാൽ എല്ലാവരും ദൂരെയാകും.

ആകെയുള്ളത് നാലു പേരാണ്. വീട്ടിൽ അവരെ എവിടെനിന്ന് വിളിച്ചാലും ആര് എന്നെ വിളിച്ചാലും കേൾക്കണം. വീടിനുള്ളിൽ ആവശ്യമില്ലാത്ത ആഡംബരം വേണമെന്ന് തോന്നിയിട്ടില്ല. ഇടയ്ക്ക് മക്കൾ വീടിനെപ്പറ്റി ചോദിക്കും. ഞാൻ എന്തെങ്കിലും പറഞ്ഞ് അവരെ മനസിലാക്കിക്കും.

വലിയ വീട്ടിലേക്ക് പോകാം, സ്വന്തമായ വീട്ടിലേക്ക് മാറാം എന്നാണ് മക്കൾ പറയാറ്. വേണ്ടെന്ന് ഞാൻ പറയും. അകലം വന്നാൽ തിരിച്ച് ചേരില്ല. അത് പറഞ്ഞ് മനസിലാക്കാൻ പറ്റില്ല’ സേതുപതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *