ഇത്രത്തോളം മനുഷ്യമനസുകളെ മനസിലാക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല, അതാണ് അദ്ദേഹത്തെ മോഹന്‍ലാല്‍ ആക്കുന്നത്: രചന നാരായണന്‍കുട്ടി

മഴവില്‍ മനോരമയിലെ മറിമായം എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന നടിയാണ് രചന നാരായണന്‍കുട്ടി. പലപ്പോഴും താരത്തിന്റെ സ്വകാര്യജീവിതം സമൂഹമാധ്യമങ്ങളില്‍ വലിച്ചിഴക്കുമ്പോഴും രചന അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. പത്തു വര്‍ഷത്തിലേറെയായി താരം സിനിമയില്‍ സജീവമാണ്. 13 വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ആദ്യമായാണ് രചന മഹാനടന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് രചന പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.

സിനിമാ ജീവിതം ആരംഭിച്ചശേഷം 13 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ലാലേട്ടനോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ അതിന് മുന്‍പ് അമ്മയുടെ മീറ്റിംഗുകളിലും മറ്റ് പരിപാടികളിലും ലാലേട്ടനെ കാണാറുണ്ടായിരുന്നു. നമ്മുടെയൊക്കെ ചൈല്‍ഡ് ഹുഡ് ഹീറോ ആയിരുന്നില്ലേ അദ്ദേഹം. അങ്ങനെ ഉള്ള ഒരാള്‍ നമ്മുടെ അടുത്ത് വന്നുനിന്ന്, നമ്മുടെ വീട്ടിലുള്ള ഒരാളെ പോലെ സംസാരിക്കുമ്പോള്‍ നമുക്ക് ആ മനുഷ്യനോടുള്ള ബഹുമാനം കൂടുകയാണ്.

എന്റെ അമ്മയെ അദ്ദേഹം ഇടയ്ക്കിടെ അന്വേഷിക്കാറുണ്ടായിരുന്നു. ഒരു കലാകാരി എന്ന നിലയില്‍ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇത്രയും മനുഷ്യ മനസുകളെ മനസിലാക്കിയ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല, അതാണ് അദ്ദേഹത്തെ മോഹന്‍ലാല്‍ ആക്കുന്നത്-          രചന നാരായണന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *