ഗ്ലാമർ നടി എന്ന ഇമേജ് വ്യക്തി ജീവിതത്തെ ബാധിച്ചു, ഇന്ന് കരയുന്നു; സോന പറയുന്നു

ഗ്ലാമർ നടി എന്ന ഇമേജ് തന്റെ വ്യക്തി ജീവിതത്തെ പോലും ബാധിച്ചെന്ന് പറയുകയാണ് സോന. പണത്തിനും പ്രശസ്തിക്കും പിറകെ പോയപ്പോൾ തനിക്ക് നഷ്ടപ്പെട്ടത് സമൂഹത്തിലുള്ള പ്രതിച്ഛായയാണെന്നും സോന പറയുകയുണ്ടായി. ഗ്ലാമർ നായികയെന്ന ഇമേജ് മാറ്റാൻ വേണ്ടിയാണ് സീരിയലുകളിൽ അഭിനയിച്ചതെന്ന് സോന നേരത്തെ പറഞ്ഞിട്ടുണ്ട്.

സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സോന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ സിനിമാ രംഗത്തേക്ക് കടന്ന് വന്ന സമയത്ത് അഡ്ജസ്റ്റ്‌മെന്റ് വളരെ സ്വാഭാവികമാണ്. പക്ഷെ ഇപ്പോൾ അത് ഒരുപടി കൂടി കടന്നിരിക്കുന്നു. അവസരം തേടുന്നവർ സ്വമേധയാ ഇതിന് തയ്യാറാകുന്നു, പക്ഷെ അതെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണെന്നും സോന ചൂണ്ടിക്കാട്ടി. കരിയറിലെ തുടക്ക കാലത്ത് ഗ്ലാമറസ് റോളുകൾ ചെയ്തു.

ഇന്ന് ഞാനിരുന്ന് കരയുന്നു. അതിന്റെ പ്രത്യാഘാതം ഞാൻ അനുഭവിക്കുന്നു. ഇത് തന്നെ അവർക്കും സംഭവിക്കും. അതേസമയം ശരിയോ തെറ്റോ എന്നത് പുറമെ നിന്ന് നോക്കിക്കാണേണ്ടതല്ലെന്നും സോന വ്യക്തമാക്കി. തനിക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും സോന സംസാരിച്ചു. ഞാൻ സന്തോഷമായിരുന്നില്ലെങ്കിലും എന്നെ ചുറ്റുമുള്ളവരെ ഞാൻ സന്തോഷിപ്പിക്കും.

അത് വലിയ തെറ്റാണ്. ആദ്യം നിങ്ങളെ സന്തോഷമായി വെക്കുക. അതിന് ശേഷമേ മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാവൂയെന്ന് നടി അഭിപ്രായപ്പെട്ടു. ഗ്ലാമറസ് വേഷങ്ങൾ ചെയ്തത് കൊണ്ടുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും സോന സംസാരിച്ചു. ആളുകൾ വളരെ പെട്ടെന്ന് ജഡ്ജ് ചെയ്യും. കല്യാണം നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. പയ്യനെ കിട്ടില്ല. ഒരുപാട് പേർ നമ്മളെ ചതിക്കും.

ചെറുപ്പം തൊട്ടേ എന്റെ ആഗ്രഹം കല്യാണം കഴിച്ച് കുട്ടികൾ വേണമെന്നാണ്. അതൊന്നും നടക്കില്ല. പുറത്ത് പോകുമ്പോൾ വളരെ മോശമായാണ് എന്നെക്കുറിച്ച് സംസാരിച്ചിരുന്നത്. ടെലിവിഷനിലേക്ക് വന്ന ശേഷം അത് മാറി. ഇപ്പോൾ എനിക്ക് സ്ത്രീ ആരാധകരും ഉണ്ട്. അത് വലിയ കാര്യമാണ്. സീരിയലുകളിൽ അഭിനയിച്ച ശേഷം വന്ന നല്ല മാറ്റം അതാണെന്നും സോന തുറന്ന് പറഞ്ഞു. ഞാൻ ചെയ്തത് തെറ്റാണ്. പക്ഷെ അതുകൊണ്ടാണ് എന്റെ കുടുംബം പുലർന്നത്. പക്ഷെ തന്റെ വ്യക്തി ജീവിതം പോയി. അതിൽ ഒന്നും ചെയ്യാനില്ലെന്നും സോന ഹെയ്ഡൺ തുറന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *