‘ഇന്റർവ്യൂ കഴിഞ്ഞപ്പോൾ എനിക്കു കിട്ടേണ്ടതു കിട്ടി…, ഞാൻ ഹാപ്പി ആയി’: ലെന പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും ഒരുപോലെ പ്രിയങ്കരിയാണ് ലെന. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിലും അതിൽ ഉറച്ചുനിൽക്കുന്നതിലും മറ്റു താരങ്ങളിൽനിന്നു വ്യത്യസ്തയാണ് ലെന. ലെനയുടെ സ്വകാര്യജീവിതവും ഗോസിപ്പുകളും സോഷ്യൽമീഡിയിൽ ഒരുകാലത്ത് സജീവമായിരുന്നു.

ഇപ്പോൾ താൻ എഴുതിയ പുസ്തകവും അതേത്തുടർന്നുണ്ടായ ചില കാര്യങ്ങളും തുറന്നുപറയുകയാണ് ലെന. ഇടിയൻ ചന്തു എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ കൈ ഒടിഞ്ഞു. പിന്നെ ഒരു മാസം പൂർണ വിശ്രമമായിരുന്നു. ആ ഒരു മാസം എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. ഞാൻ എയറിൽ പോകണമെന്ന് വിചാരിച്ചല്ല ഒന്നും ചെയ്യുന്നത്. ആൾക്കാർ എന്നെ എയറിലാക്കുന്നതല്ല. അതുകൊണ്ട് എന്ത് ട്രോൾസ് വന്നാലും ആസ്വദിക്കും. ട്രോൾസ് കാരണം എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. വൈറലാകാൻ വേണ്ടി മനഃപൂർവം ഞാൻ ഒന്നും ചെയ്തിട്ടില്ല.

പക്ഷേ ഞാൻ പറഞ്ഞതൊക്കെ ഏറ്റെടുത്ത ആൾക്കാരോട് ഞാൻ വീണ്ടും വീണ്ടും നന്ദി പറയാറുണ്ട്. അവർ കാരണം എന്റെ ലൈഫിൽ ഒരുപാട് നല്ല കാര്യങ്ങളുണ്ടായി. എന്റെ പുതിയ ബുക്കിന് പബ്ലിസിറ്റി കൊടുക്കുന്നത് വേണ്ടി നൽകിയ ഇന്റർവ്യൂവാണ് വൈറലായത്. ആ ബുക്ക് ഇന്റർവ്യൂ വൈറലായതോടെ നാഷണൽ ബെസ്റ്റ് സെല്ലറായി.

മാത്രമല്ല പെൻഗ്വിൻ ബുക്സ് ഇങ്ങോട്ട് വന്ന് ആ ബുക്ക് ഞങ്ങൾക്ക് തരുമോയെന്ന് ചോദിച്ചു. അതുപോലെ ആ ബുക്ക് വാങ്ങി വായിച്ചിട്ടും എന്റെ ഇന്റർവ്യൂ കണ്ടിട്ടുമാണ് എനിക്ക് വിവാഹാലോചന വന്നതും. അതുകൊണ്ട് തന്നെ ആ ഇന്റർവ്യൂ കണ്ട് ചിരിച്ചവർക്ക് ചിരിയും കിട്ടി. എനിക്ക് കിട്ടേണ്ടത് എനിക്കും കിട്ടി- ലെന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *