സാരിയുടുത്ത്, മുല്ലപ്പൂ ചൂടി നിൽക്കുമ്പോൾ കല്യാണം കഴിച്ചാലോ എന്നു തോന്നാറുണ്ട്: അനുശ്രീ

ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളക്കരയുടെ ഇഷ്ടം നേടിയ നടിയാണ് അനുശ്രീ. തുടർന്ന് നിരവധി കഥാപാത്രങ്ങളിലൂടെ താരം തന്റെ കരിയർ ഉറപ്പിക്കുകയായിരുന്നു. നിരവധി ഗോസിപ്പ് കോളങ്ങളിൽ താരത്തിന്റെ പേരു പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ അതിനോടൊന്നും താരം പ്രതികരിക്കാതെ മാറിനിൽക്കുകയാണുണ്ടായത്. ഉണ്ണി മുകുന്ദനായിരുന്നു പലപ്പോഴും ഗോസിപ്പ് കോളങ്ങളിലെ നായകൻ.

ഇപ്പോൾ തന്റെ വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ച് അനുശ്രീ തുറന്നുപറയുകയാണ്-

ചിലപ്പോഴൊക്കെ ഫോട്ടോഷൂട്ടിന് വേണ്ടി സാരിയുടുത്ത്, മുല്ലപ്പൂവൊക്കെ ചൂടി നിൽക്കുമ്പോൾ കല്യാണം കഴിച്ചാലോ എന്ന് തോന്നും. ആ ഫോട്ടോഷൂട്ട് കഴിയുമ്പോൾ അതങ്ങ് മാറിക്കോളും. അതെന്താ അങ്ങനൊരു തോന്നൽ മാറുന്നതെന്ന് എനിക്കും അറിയില്ല. കല്യാണം കഴിഞ്ഞ സുഹൃത്തുക്കളിൽ പലരും നല്ല അഭിപ്രായം പറയുന്നവരുണ്ട്.

കുറച്ചുപേർക്ക് മോശം അഭിപ്രായങ്ങളാണ്. കല്യാണം മോശം കാര്യമാണെന്ന ചിന്താഗതിയൊന്നും എനിക്കില്ല. ഇപ്പോൾ മാതാപിതാക്കൾക്ക് ഒപ്പമാണെങ്കിലും സന്തോഷത്തോടെയാണ് മുന്നോട്ട് പോവുന്നത്. പിന്നെന്തിനാണ് റിസ്‌ക്കെടുക്കുന്നതെന്നൊരു പേടിയുണ്ട്. ഇനി എപ്പോഴെങ്കിലും ഇതേ സന്തോഷത്തോടെ മുന്നോട്ട് പോവാൻ പറ്റുന്ന ഒരാളെ കിട്ടിയാൽ ചിലപ്പോൾ വിവാഹം ഉണ്ടാവുമായിരിക്കും. ഇല്ലെങ്കിൽ വിവാഹം ഉണ്ടാവില്ല- അനുശ്രീ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *