ബോളിവുഡ് സൂപ്പര്‍താരം തപ്സി പന്നു, തന്റേതായ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിലും നിലപാടുകളില്‍ ഉറച്ചുനില്ക്കുന്നതിലും വിട്ടുവീഴ്ചകാണിക്കാറില്ല. ബോളിവുഡിലെ പതിവ് ആഘോഷങ്ങളിലോ, നടപ്പുശീലങ്ങളിലോ തപ്സി താത്പര്യം കാണിക്കാറുമില്ല. പാര്‍ട്ടികളിലോ, വിവാഹച്ചടുങ്ങുകളിലോ താരത്തെ കാണാറുമില്ല. അടുത്തിടെ നടന്ന ആനന്ദ് അംബാനിയുടെ വിവാഹത്തിന് ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ വരെ എത്തി. എന്നാല്‍ തപ്സി വന്നില്ല. തനിക്കവരെ വ്യക്തിപരമായി അറിയില്ലെന്നാണ് ഇതിന് നടി റഞ്ഞ കാരണം.
അടുത്തിടെയാണ് തപ്സി വിവാഹ ജീവിതത്തിലേക്ക് കടന്നത്. ബാഡ്മിന്റണ്‍ കോച്ച് മതിയാസ് ബോ ആണ് തപ്സിയുടെ ഭര്‍ത്താവ്. പത്ത് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പോലും താരം പുറത്ത് വിട്ടില്ല. ഡെന്മാര്ക്കുകാരനാണ് മതിയാസ് ബോ. ഇപ്പോഴിതാ മതിയാസ് ബോയുമായി അടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് തപ്സി പന്നു.
പത്തു വര്‍ഷം മുമ്പാണ് ബോയെ പരിചയപ്പെടുന്നത്. ഒരു വര്‍ഷത്തിന് ശേഷം എന്നെ പ്രൊപ്പോസ് ചെയ്തു. നിശ്ചയം കഴിഞ്ഞ് ഒമ്പത് വര്‍ഷം മുന്നോട്ട് പോയി. മതിയാസ് തന്നെ പ്രൊപ്പോസ് ചെയ്തത് ഇങ്ങനെയായിരുന്നു. ദുബായിലേക്കോ ഡെന്മാര്ക്കിലേക്കോ ഡേറ്റിന് കൊണ്ട് പോകാമെന്ന് അദ്ദേഹം പറഞ്ഞു. ഇയാള്‍ക്ക് ശരിക്കും എന്നോട് താത്പര്യമുണ്ടോ എന്ന് തോന്നി. കാരണം ഒരു വെള്ളക്കാരന് എന്തിന് നമ്മളോട് ഇഷ്ടം തോന്നണം എന്ന ചെറിയ അപകര്ഷകത ബോധം ഉണ്ട്.
സുഹൃത്തുക്കളോട് ഡേറ്റിംഗിന്റെ കാര്യം പറഞ്ഞപ്പോള്‍ അവര്‍ തന്നെ ഉപദേശിക്കുകയാണ് ചെയ്തത്. അയാള്‍ നിന്നെ ഏതെങ്കിലും ഷെയ്ഖിനു വില്‍ക്കാതെ സൂക്ഷിച്ചോളൂ എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. എന്നാല്‍ മതിയാസ് നല്ലയാളായിരുന്നു. അത് കൊണ്ടാണ് ബന്ധം ഇത്രയും വര്‍ഷങ്ങള്‍ മുന്നോട്ട് പോയത്- തപ്സി പറഞ്ഞു.