ബോളിവുഡിലെ പ്രമുഖരിൽനിന്ന് എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്: തനിഷ്ട

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ രാജ്യത്തെ പ്രമുഖ താരങ്ങളെല്ലാം തങ്ങളുടെ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഇപ്പോൾ ബോളിവുഡ് നടി തനിഷ്ട ചാറ്റർജിയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളം ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനങ്ങളിലൊന്നാണെന്നും വികസിത സമൂഹമാണെന്നും അതുകൊണ്ടാണ് അവർക്ക് വിളിച്ചുപറയാൻ കഴിയുന്നതെന്നും തനിഷ്ട ചാറ്റർജി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, കഴിഞ്ഞ ദിവസം എന്റെയൊരു പ്രിയപ്പെട്ട സുഹൃത്ത് എന്നോടു ചില കാര്യങ്ങൾ പറഞ്ഞു. കേരളം ഏറ്റവും വിദ്യാസമ്പന്നരായ ആളുകൾ വസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണെന്നും വികസിത സമൂഹമാണെന്നും അതുകൊണ്ടാണ് അവർക്കതു വിളിച്ചുപറയാൻ കഴിയുന്നതെന്ന് ഞാൻ അവരോട് പറഞ്ഞു.

ഹിന്ദി സിനിമാ വ്യവസായത്തിൽ മീ ടു രീതി ഉണ്ടായിരുന്നു. അവിടെ നിരവധി സ്ത്രീകൾ ഇതേക്കുറിച്ചു സംസാരിച്ചിരുന്നു. പക്ഷേ അധികം മുന്നോട്ടുപോയില്ല. അക്കാലത്ത് ആരോപണ വിധേയരായ നിരവധിപേർ ഇപ്പോഴും സജീവമാണ്. ബോളിവുഡിൽ എല്ലാവർക്കും ഭയമാണ്. ഞാൻ ആദ്യമായി ഇൻഡസ്ട്രിയിലേക്ക് വന്നപ്പോൾ ചില പ്രമുഖരിൽ നിന്നു മോശം അനുഭവം നേരിടേണ്ടിവന്നു. ഞാൻ രക്ഷപ്പെടുകയായിരുന്നു.

അതിനു ശേഷം വളരെ പ്രൊഫഷണലായ കാസ്റ്റിംഗ് സംവിധായകരുമായി മാത്രമേ പ്രവർത്തിക്കൂ എന്ന തീരുമാനമെടുത്തു. നല്ല കാലം വരാൻ ഇനിയും രണ്ട് മൂന്ന് തലമുറകൾ വേണ്ടിവരും. സ്ത്രീകൾ ഇതിനെയെല്ലാം അഭിമുഖീകരിക്കുകയാണ്- തനിഷ്ട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *