ഇന്ത്യയുടെ ഓസ്‌കർ എൻട്രിയായി ഹിന്ദി ചിത്രം ‘ലാപത്താ ലേഡീസ്’

ഇന്ത്യയുടെ ഇത്തവണത്തെ ഓസ്‌കർ എൻട്രിയായി കിരൺ റാവു സംവിധാനം ചെയ്ത ‘ലാപത്താ ലേഡീസ്’ തിരഞ്ഞെടുത്തു 97-ാമത് ഓസ്‌കർ പുരസ്‌കാരങ്ങളിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരത്തിനായാണ് ചിത്രം മത്സരിക്കുക. ആകെ 29 ചിത്രങ്ങൾ പരിഗണിച്ചതിൽ നിന്നാണ് ‘ലാപത്താ ലേഡീസ്’ അന്തിമമായി തിരഞ്ഞെടുക്കപ്പെട്ടത്.

മലയാളത്തിൽ നിന്ന് ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം എന്നീ ചിത്രങ്ങൾ ഇതിനായി പരിഗണിച്ചിരുന്നു. ഫിലിം ഫെഡറഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം മാർച്ച് ഒന്നിനാണ് തിയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ ലഭിച്ച ചിത്രമാണിത്. കിരൺ റാവു, ആമിർ ഖാൻ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ, രവി കിഷൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *