‘തെറ്റിദ്ധരിക്കപ്പെടുന്ന തമാശകള്‍ പറയാതിരിക്കുന്നതാണ് നല്ലത്’: നടൻ ഷാരൂഖ്

നര്‍മ ബോധം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് ബോളിവുഡ് നടൻ ഷാരൂഖ്. താൻ കോമഡി രംഗങ്ങളില്‍ പരാജയപ്പെട്ട സിനിമാ നടനാണ് എന്നും സൂചിപ്പിക്കുകയാണ് ഷാരൂഖ്. വെല്ലുവിളി നിറഞ്ഞതാണ് സിനിമയിലടക്കം കോമഡി രംഗങ്ങള്‍ ചെയ്യുക എന്നത്. തനിക്ക് അപൂര്‍വം സിനിമകളിലാണ് കോമഡി രംഗങ്ങള്‍ വിജയിപ്പിക്കാനായതെന്നും നടൻ ഷാരൂഖ് വെളിപ്പെടുത്തുന്നു.

ആള്‍ക്കാരെ ചിരിപ്പിക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് ഷാരൂഖ് പറയുന്നു. എന്നാല്‍ അത് കൃത്യമായ സമയത്താകില്ല. അതിനാല്‍ പലപ്പോഴും തന്റെ ടീം തന്നെ തടയാറുണ്ട്. എല്ലാവര്‍ക്കും എന്റെ തമാശ മനസായിയെന്ന് വരില്ല എന്ന് സൂചിപ്പിക്കാറുണ്ട് എന്നോട് അവര്‍. അതിനാല്‍ സ്വയം തന്നെ നിയന്ത്രിക്കാറുണ്ട്.

രാഷ്‍ട്രീയപരമായി ശരിയല്ലാത്ത തമാശകള്‍ ഉണ്ടാകും. അതില്‍ ബോധവൻമാരുമാണ്. ഏത് തമാശയാണ് ഒരു ആളെ ബുദ്ധിമുട്ടിക്കുക എന്ന് പ്രവചിക്കാനാവില്ല. സെൻസിറ്റിവി നിറഞ്ഞ ഒരു കാലമാണ്. അതിനാല്‍ നമ്മള്‍ തെറ്റിദ്ധരിപ്പിക്കുന്ന തമാശകള്‍ പറയാതിരിക്കുന്നത് ബുദ്ധി എന്നും നടൻ വ്യക്തമാക്കുന്നു. കോമഡിയില്‍ വിജയിക്കുന്നതില്‍ താരങ്ങളില്‍ പലരും സിനിമയില്‍ പരാജയമായി മാറിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഉള്ള ഒരു ആളാണ് താൻ എന്നും വ്യക്തമാക്കുന്നു നടൻ ഷാരൂഖ്.

ഷാരൂഖ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വൻ ഹിറ്റായതും ഡങ്കിയാണ്. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഹിറാനി ആണ്. ആഗോള ബോക്സ് ഓഫീസില്‍ 470 കോടി രൂപയിലധികം നേടാൻ കഴിഞ്ഞിരുന്നു ഡങ്കിക്ക്. ചൈനയിലും റിലീസ് ചെയ്യാനുള്ള സാധ്യത സംവിധായകൻ തേടുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഷാരൂഖുമായി വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ആനന്ദ് എല്‍ റായ്‍യുടെ മറുപടി സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. എനിക്ക് അദ്ദേഹത്തിലേക്ക് എത്തണം എങ്കില്‍ താൻ കഠിനാദ്ധ്വാനം ചെയ്യണം എന്നാണ് തമാശയോടെ ആനന്ദ് എല്‍ റായ് വ്യക്തമാക്കിയത്.

തങ്ങള്‍ മിക്കപ്പോഴും സംസാരിക്കാറുണ്ട് എന്നും സംവിധായകൻ ആനന്ദ് എല്‍ റായ്‍ വ്യക്തമാക്കുന്നു. എന്താണ് ഞാൻ ചെയ്യുന്നത് എന്ന് പറയാറുണ്ട് അദ്ദേഹത്തോട്. ഒരിക്കല്‍ എനിക്ക് മികച്ച ഒരു കഥ ലഭിച്ചാല്‍ അദ്ദേഹത്തോടൊപ്പം ഞാൻ ഇരിക്കും. അദ്ദേഹത്തോട് അത് ഞാൻ എന്തായാലും പറയും എന്നും ആനന്ദ് എല്‍ റായ് ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. ആരാധകരെ ആവേശപ്പെടുത്തുന്ന ഒരു മറുപടിയായിരുന്നു സംവിധായകൻ ആനന്ദ് എല്‍ റായ്യുടെ.

Leave a Reply

Your email address will not be published. Required fields are marked *