ചിത്രീകരണത്തിനിടെ എനിക്ക് വേദനയുണ്ടാകുമ്പോള്‍ നിര്‍ത്താൻ പറയും:  ആരോഗ്യാവസ്ഥ വെളിപ്പെടുത്തി നടൻ ദുല്‍ഖര്‍

ഇടവേളകള്‍ അങ്ങനെ ഇഷ്‍ടമല്ലാത്ത ആളാണ് താൻ എന്ന് നടൻ ദുല്‍ഖര്‍. ശരിക്കും കുറച്ച് സിനിമകള്‍ ഈ വര്‍ഷം ഞാൻ ചെയ്യാനിരുന്നതാണ്. ഒന്ന് ഉപേക്ഷിച്ചു. മറ്റൊന്ന് വര്‍ക്കാവാതിരുന്നത് അവസാന മിനിറ്റിലാണ്. അപ്പോള്‍ എനിക്ക് കുറച്ച് ആരോഗ്യപ്രശ്‍നങ്ങളുമുണ്ടായി.  ലക്കി ഭാസ്‍കര്‍ സിനിമയും വൈകി. സംവിധായകനും നിര്‍മാതാവും തന്നെ പിന്തുണച്ചു.

തങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കേ തനിക്ക് വേദന വരുമ്പോഴൊക്കെ അവര്‍ എന്നോട് നിര്‍ബന്ധിച്ച് സ്നേഹത്തോടെ പറയുമായിരുന്നു  നിര്‍ത്താം എന്ന്. വീട്ടിലേക്ക് പോകാമെന്നും പറഞ്ഞു അവര്‍. വീട്ടില്‍ വിശ്രമമെടുക്കാൻ പറഞ്ഞു അവര്‍. പിന്നീട് തിരിച്ചു വന്നാണ് ചിത്രീകരിച്ചതെന്നും പറയുന്നു ദുല്‍ഖര്‍. ലക്കി ഭാസ്‍കര്‍ സിനിമയ്ക്കായി ആര്‍ട് ഡയറക്ടര്‍ വലിയ സെറ്റാണ് നിര്‍മിക്കുകയും ചെയ്തത്.

ഞാൻ ചിത്രീകരണം തുടരാൻ നിര്‍ദ്ദേശിച്ചാല്‍ താൻ വേദനിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയും അവര്‍. അത്രയേറെ അവര്‍ തന്നെ പിന്തുണച്ചിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. എന്നാല്‍ അസുഖം എന്തായിരുന്നു എന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തെലുങ്കില്‍ വീണ്ടും നായകനായി വരുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. കേരളത്തില്‍ വേഫെയര്‍ ഫിലിംസാണ് വിതരണം.

വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. നിര്‍മാണ നിര്‍വഹണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്.  ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ. 31നാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ റിലീസ്. 

Leave a Reply

Your email address will not be published. Required fields are marked *