ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കെതിരെ ‘ഇൻഡ്യാ’ സഖ്യം; സുപ്രിംകോടതിയെ സമീപിക്കാൻ നേതാക്കള്‍

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി ഇൻഡ്യാ സഖ്യം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് നീക്കം.

എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡൽഹി തെരഞ്ഞെടുപ്പിന് മുൻപായി വിഷയത്തിൽ തീരുമാനമുണ്ടക്കാനാണ് ആം ആദ്മി പാർട്ടിയുടെ നീക്കം.

മഹാരാഷ്ട്രയിലെ വൻതോൽവിക്കുപിന്നാലെ ഇവിഎമ്മിൽ വൻ ക്രമക്കേടാണ് മഹാവികാസ് അഘാഡി സഖ്യം ആരോപിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി ഉൾപ്പെടെ നേരത്തെയും ഇവിഎമ്മുകൾക്കെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയതാണ്.

എന്നാല്‍ വിഷയം സജീവമാക്കി നിലനിര്‍ത്താന്‍ പ്രതിപക്ഷ സഖ്യത്തിനായില്ല. ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ അടുത്തിടെ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *