‘നാണംകെട്ടവൻ’ എന്ന് ആളുകൾ വിളിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു: ഗോപി സുന്ദർ

ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം ഗോപി സുന്ദർ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹമാദ്ധ്യത്തിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഗോപി സുന്ദർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നിരവധി വിമർശനങ്ങളും ലഭിക്കാറുണ്ട്.

ചില കമന്റുകൾക്ക് അദ്ദേഹം നല്ല കിടിലൻ മറുപടിയും നൽകും. ഇപ്പോഴിതാ പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദർ. ആകെ ഒരു ജീവിതമേ ഉള്ളൂവെന്നും അത് പൂർണമായി ജീവിക്കണമെന്നുമാണ് പോസ്റ്റിൽ അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം പുതുവത്സരാശംസകളും നേർന്നിട്ടുണ്ട്. സുഹൃത്തായ മയോനിക്കൊപ്പമുള്ള ചിത്രവും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

‘ആളുകൾ തങ്ങളുടെ യഥാർത്ഥ സ്വഭാവം മറച്ചുപിടിച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അഭിനയിക്കുന്നു. പക്ഷേ ഞാൻ അങ്ങനെ അഭിനയിക്കുന്നില്ല. ഞാൻ ഞാനായിട്ടാണ് ജീവിക്കുന്നത്. ‘നാണംകെട്ടവൻ’ എന്ന് ആളുകൾ വിളിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു. ബെെബിളിൽ പറയുന്നത് പോലെ ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’.

വെറും നാട്യത്തേക്കാൾ ദെെവം വിലമതിക്കുന്നത് സത്യവും സത്യസന്ധതയുമാണ്. നിങ്ങൾ ധെെര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ, മറ്റുള്ളവരെ അവരുടെ ജീവിതം ജീവിക്കാൻ അനുവദിക്കൂ, എപ്പോഴും മറ്റുള്ളവരുടെ ചിന്തകളെ ബഹുമാനിക്കുക. സന്തോഷത്തോടെയിരിക്കൂ. യഥാർത്ഥമായിരിക്കൂ, എല്ലാവർക്കും പുതുവത്സരാശംസകൾ’,- ഗോപി സുന്ദർ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *