സ്വന്തം രാജ്യത്തെ പോലെ യുഎഇയെ സ്നേഹിക്കുന്ന പ്രവാസികളെ നിങ്ങൾക്ക് നന്ദി ; സ്വന്തം കൈപ്പടയിൽ എഴുതിയ കത്തുമായി യുഎഇ പ്രസിഡൻ്റ്

Update: 2024-12-03 08:43 GMT

ഒട്ടേറെ രാജ്യക്കാര്‍ ഒരുമിച്ച് ആഘോഷിക്കുന്നതാണ് യുഎഇ ദേശീയ ദിനം. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ മാതൃ രാജ്യത്തിന്‍റേതെന്ന പോലെ തന്നെ യുഎഇയുടെയും ദേശീയ ദിനം ആഘോഷമാക്കാറുണ്ട്. സ്വന്തം രാജ്യത്തെ പോലെ യുഎഇ സ്നേഹിക്കുന്ന പ്രവാസികള്‍ക്ക് നന്ദി അറിയിച്ച് കത്ത് എഴുതിയിരിക്കുകയാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.

53-മത് ദേശീയ ദിനത്തിലാണ് യുഎഇ പ്രസിഡന്‍റ് എക്സ് പ്ലാറ്റ്‍ഫോമിൽ കത്ത് പങ്കുവെച്ചത്. 'യുഎഇയിലെ ജനങ്ങൾക്ക്, ഈദ് അല്‍ ഇത്തിഹാദിന്‍റെ ഈ അവസരത്തില്‍, യുഎഇ എന്ന രാജ്യത്തിലും സ്വദേശികളും പ്രവാസികളുമായ ജനങ്ങളിലും ഞങ്ങള്‍ അഭിമാനം കൊള്ളുന്നു, നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് നന്ദി. നിങ്ങളുടെ പരിശ്രമങ്ങൾക്ക് നന്ദി. നിങ്ങള്‍ ഈ രാജ്യത്തിനായി ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും നന്ദി'- ശൈഖ് മുഹമ്മദ് കുറിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ യുഎഇ പ്രസിഡന്‍റ് ഈ കത്ത് എഴുതുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്‍റിന്‍റെ സ്നേഹപൂര്‍വ്വമായ സര്‍പ്രൈസിന്‍റെ സന്തോഷത്തിലാണ് പ്രവാസികള്‍. 

Tags:    

Similar News