അന്താരാഷ്ട്ര ഉപഭോക്തൃ അനുഭവ നിലവാരം; ദുബൈ മെട്രോയ്ക്കും ട്രാമിനും നേട്ടം

Update: 2024-12-24 11:21 GMT

ദു​ബൈ മെ​ട്രോ​യും ദു​ബൈ ട്രാ​മും 2024ൽ ​അ​ന്താ​രാ​ഷ്ട്ര ഉ​പ​യോ​ക്തൃ അ​നു​ഭ​വ നി​ല​വാ​രം (ഐ.​സി.​എ​ക്സ്.​എ​സ്) 96 ശ​ത​മാ​നം കൈ​വ​രി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

2022ൽ 87.2 ​ശ​ത​മാ​നം, 2023ൽ 92.2 ​ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ​രു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ​യും മു​ൻ നി​ല​വാ​ര സൂ​ചി​ക​യെ​ന്നും ഇ​തി​ൽ​നി​ന്നു​ള്ള ക്ര​മാ​നു​ഗ​ത വ​ർ​ധ​ന​യാ​ണ് ഈ ​വ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും, റെ​യി​ൽ ഏ​ജ​ൻ​സി സി.​ഇ.​ഒ അ​ബ്ദു​ൽ മു​ഹ്‌​സി​ൻ ക​ൽ​ബ​ത് പ​റ​ഞ്ഞു.

ആ​ർ.​ടി.​എ​യും ദു​ബൈ മെ​ട്രോ​യു​ടെ ഓ​പ​റേ​റ്റ​റാ​യ കി​യോ​ലി​സ്-​എം.​എ​ച്ച്.​ഐ​യും ഉ​പ​യോ​ക്തൃ സം​തൃ​പ്തി​ക്കും പ്ര​വ​ർ​ത്ത​ന മി​ക​വി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഐ.​സി.​എ​ക്സ്.​എ​സ്, സേ​വ​ന നി​ല​വാ​രം, സാ​ങ്കേ​തി​ക സം​യോ​ജ​നം, ത​ത്സ​മ​യ ആ​ശ​യ വി​നി​മ​യം തു​ട​ങ്ങി​യ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളെ വി​ല​യി​രു​ത്തി​യാ​ണ് മി​ക​വ് നി​ർ​ണ​യി​ച്ച​ത്.

ത​ട​സ്സ ര​ഹി​ത​വും നൂ​ത​ന​വു​മാ​യ പൊ​തു​ഗ​താ​ഗ​ത അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ദു​ബൈ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഇ​ത്ത​രം മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഉ​പ​യോ​ക്തൃ സ​ന്തോ​ഷം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ക്ഷ​മ​വും പു​രോ​ഗ​മ​നാ​ത്മ​ക​വു​മാ​യ ഗ​താ​ഗ​ത പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കാ​നു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്നും ക​ൽ​ബ​ത് അ​വ​കാ​ശ​പ്പെ​ട്ടു.

എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും സു​ഗ​മ​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​യ യാ​ത്ര​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ടീം ​പു​ല​ർ​ത്തു​ന്ന ശ്ര​ദ്ധ​യാ​ണ് വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് കി​യോ​ലി​സ് -എം.​എ​ച്ച്.​ഐ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡേ​വി​ഡ് ഫ്രാ​ങ്ക്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​അം​ഗീ​കാ​രം കാ​ര്യ​ക്ഷ​മ​വും ഉ​പ​യോ​ക്തൃ കേ​ന്ദ്രീ​കൃ​ത​വു​മാ​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലെ ആ​ഗോ​ള മു​ൻ​നി​ര ന​ഗ​രം എ​ന്ന ദു​ബൈ​യു​ടെ പ​ദ​വി​യെ ആ​വ​ർ​ത്തി​ച്ചു​റ​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News