തട്ടിപ്പിനായി ഇൻ്റർനെറ്റ് ദുരുപയോഗം ; പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി യുഎഇ
ഓൺലൈൻ തട്ടിപ്പിനായി ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് തടവും 5 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. സൈബർ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അഭ്യർഥിച്ചു.