‘എ.​ഐ’​യി​ൽ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ ​​ശൈ​ഖ്​ ത​ഹ്​​നൂ​ൻ

Update: 2024-09-07 07:01 GMT

ഏ​റ്റ​വും നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​യാ​യ നി​ർ​മി​ത ബു​ദ്ധി മേ​ഖ​ല​യി​ൽ ​ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള 100 പേ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച്​ അ​ബൂ​ദ​ബി ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ശൈ​ഖ്​ ത​ഹ്​​നൂ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. ടൈം ​മാ​ഗ​സി​നാ​ണ്​ പ്ര​മു​ഖ​ർ അ​ട​ങ്ങി​യ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. അ​ബൂ​ദ​ബി​യി​ലെ പ്ര​മു​ഖ നി​ർ​മി​ത​ബു​ദ്ധി, ക്ലൗ​ഡ്​ ക​മ്പ്യൂ​ട്ടി​ങ്​ ഗ്രൂ​പ്പാ​യ ‘ജി 42’​ന്‍റെ ചെ​യ​ർ​മാ​നാ​ണ്​ ശൈ​ഖ്​ ത​ഹ്​​നൂ​ൻ.

ചാ​റ്റ്​ ജി.​പി.​ടി നി​ർ​മാ​താ​വ്​ സാം ​ആ​ൾ​ട്​​മാ​ൻ, മെ​റ്റ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ മാ​ർ​ക്​ സ​ക്ക​ർ​ബ​ർ​ഗ്​ എ​ന്നി​വ​ർ​​ക്കൊ​പ്പ​മാ​ണ്​ പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹം ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള​ത്. യു.​എ.​ഇ​യി​ൽ​നി​ന്ന്​ അ​ഡ്വാ​ൻ​സ്​​ഡ്​ ടെ​ക്​​നോ​ള​ജി റി​സ​ർ​ച്ച് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫൈ​സ​ൽ അ​ൽ ബ​ന്നാ​യും പ​ട്ടി​ക​യി​ലു​ണ്ട്. അ​ൽ ബ​ന്നാ​യ്​ ഏ​പ്രി​ൽ മാ​സ​ത്തി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ ഗ​വേ​ഷ​ണ, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ കാ​ര്യ ഉ​പ​ദേ​ഷ്ടാ​വാ​യി നി​യ​മി​ക്ക​പ്പെ​ട്ടി​രു​ന്നു.

സ​ർ​ക്കാ​ർ മ​ന്ത്രി​യു​ടെ റാ​ങ്കി​ലു​ള്ള ചു​മ​ത​ല​യാ​ണി​ത്. നി​ർ​മി​ത ബു​ദ്ധി​യി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന 100 പേ​രെ കു​റി​ച്ച്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ ടൈം ​മാ​ഗ​സി​ൻ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. നി​ർ​മി​ത ബു​ദ്ധി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത പൂ​ർ​ണ​മാ​യ ഉ​പ​യോ​ഗ​ത്തെ വി​ജ​യി​പ്പി​ക്കാ​നു​ള്ള യു.​എ.​ഇ​യു​ടെ ശ്ര​മ​ങ്ങ​ളി​ൽ ശൈ​ഖ്​ ത​ഹ്‌​നൂ​ൻ പ്ര​ധാ​ന പ​ങ്കാ​ണ്​ വ​ഹി​ച്ചു​വ​രു​ന്ന​ത്. ഏ​പ്രി​ലി​ൽ ജി 42​ന് മൈ​ക്രോ​സോ​ഫ്റ്റി​ൽ​നി​ന്ന് 150 കോ​ടി ഡോ​ള​ർ നി​ക്ഷേ​പം ല​ഭി​ച്ചി​രു​ന്നു. പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ര​ണ്ടു​പേ​രെ​യും യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ അ​ഭി​ന​ന്ദി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ നി​ർ​മി​ത​ബു​ദ്ധി, ഡി​ജി​റ്റ​ൽ ഇ​ക്കോ​ണ​മി, റി​മോ​ട്ട്​ വ​ർ​ക്​ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ സ​ഹ​മ​ന്ത്രി ഉ​മ​ർ അ​ൽ ഉ​ല​മ ഉ​ൾ​​പ്പെ​ട്ടി​രു​ന്നു.

Tags:    

Similar News