ദു​ബൈ മാ​ളി​ൽ ജൂ​ലൈ മു​ത​ൽ പാ​ർ​ക്കി​ങ് ഫീ​സ്

Update: 2024-06-20 07:22 GMT

ദു​ബൈ മാ​ളി​ലെ പെ​യ്ഡ്​ പാ​ർ​ക്കി​ങ്ങി​ന്‍റെ നി​യ​ന്ത്ര​ണം ജൂ​ലൈ ഒ​ന്നു മു​ത​ൽ ടോ​ൾ ഗേ​റ്റ്​ ഓ​പ​റേ​റ്റ​റാ​യ ‘സാ​ലി​ക്’​ ഏ​റ്റെ​ടു​ക്കും. മാ​ളി​ലെ ഗ്രാ​ൻ​ഡ്​ പാ​ർ​ക്കി​ങ്, സി​നി​മ പാ​ർ​ക്കി​ങ്, ഫാ​ഷ​ൻ പാ​ർ​ക്കി​ങ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സാ​ലി​ക്കി​ന്‍റെ പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ക. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ആ​ദ്യ ഒ​രു മ​ണി​ക്കൂ​ർ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ണ്. ശേ​ഷം 20 മു​ത​ൽ 1000 ദി​ർ​ഹം വ​രെ ഫീ​സ്​ ഈ​ടാ​ക്കും. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ആ​ദ്യ ആ​റ്​ മ​ണി​ക്കൂ​ർ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​യി​രി​ക്കും. തു​ട​ർ​ന്നു​ള്ള ഓ​രോ മ​ണി​ക്കൂ​റി​നും ചാ​ർ​ജ്​ ഈ​ടാ​ക്കും. അ​തേ​സ​മ​യം സ​അ​ബീ​ൽ, ഫൗ​ണ്ടേ​ൻ വ്യൂ​സ്​ പാ​ർ​ക്കി​ങ്​ എ​ന്നി​വ പ​ഴ​യ​തു​പോ​ലെ തു​ട​രും.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ദു​ബൈ മാ​ളി​ലെ പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ ഉ​ട​മ​ക​ളാ​യ ഇ​മാ​ർ പ്രോ​പ്പ​ർ​ട്ടീ​സു​മാ​യി ‘സാ​ലി​ക്’ ക​രാ​റി​ലെ​ത്തി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ത​ട​സ്സ​മി​ല്ലാ​തെ പാ​ർ​ക്കി​ങ്​ ന​ട​ത്താ​വു​ന്ന ഇ​ല​ക്​​ട്രോ​ണി​ക് സ്കാ​നി​ങ്​​ സം​വി​ധാ​ന​മാ​ണ്​ ‘സാ​ലി​ക്’ ദു​ബൈ മാ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. 13,000 പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളാ​ണ്​ ദു​ബൈ മാ​ളി​ൽ നി​ല​വി​ലു​ള്ള​ത്. ഇ​മാ​ർ മാ​ളി​ന്​ പി​ന്നാ​ലെ എ​മി​റേ​റ്റി​ലെ മ​റ്റ്​ ബി​സി​ന​സ്​ മാ​ളു​ക​ളി​ലെ പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്കാ​ൻ സാ​ലി​ക്കി​ന്​ പ​ദ്ധ​തി​യു​ണ്ട്.

സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ത​ട​സ്സ​മി​ല്ലാ​തെ പാ​ർ​ക്കി​ങ്​ ഇ​ട​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്താ​നും പു​തി​യ സം​വി​ധാ​നം വ​ഴി ക​ഴി​യു​മെ​ന്ന്​ ഇ​മാ​ർ പ്രോ​പ്പ​ർ​ട്ടീ​സ്​ ഉ​ട​മ അ​ഹ​മ്മ​ദ്​ അ​ൽ മ​ത്രൂ​ഷി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തൊ​രു തു​ട​ക്ക​മാ​ണെ​ന്നും ഇ​മാ​ർ പ്രോ​പ്പ​ർ​ട്ടീ​സ്​ ആ​ദ്യ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ‘സാ​ലി​ക്’ സി.​ഇ.​ഒ ഇ​ബ്രാ​ഹിം സു​ൽ​ത്താ​ൻ അ​ൽ ഹ​ദ്ദാ​ദ്​ പ​റ​ഞ്ഞു. പ്ര​ത്യേ​ക ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​ന​മാ​ണ്​ പാ​ർ​ക്കി​ങ്​ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പാ​ർ​ക്കി​ങ്​ ഗേ​റ്റു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള കാ​മ​റ വാ​ഹ​ന​ങ്ങ​ൾ മാ​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​മ്പോ​ൾ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത്​ പ്ര​വേ​ശ​ന സ​മ​യം രേ​ഖ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന്​ വാ​ഹ​നം തി​രി​കെ പോ​കു​മ്പോ​ൾ വീ​ണ്ടും ന​മ്പ​ർ പ്ലേ​റ്റ്​ സ്കാ​ൻ ചെ​യ്ത്​ പാ​ർ​ക്ക്​​ ചെ​യ്ത സ​മ​യം ക​ണ​ക്കു​കൂ​ട്ടി​യ ശേ​ഷം പ​ണ​മീ​ടാ​ക്കും. ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും​ ടി​ക്ക​റ്റ്​ ര​ഹി​ത​മാ​യി​രി​ക്കും. ഇ​തി​നാ​യി ‘സാ​ലി​ക്’ പ്ര​ത്യേ​ക ട്രാ​ക്കി​ങ്​ ടാ​ഗ്​ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്യും.

Tags:    

Similar News