ലുലു ഐ.പി.ഒ 30 ശതമാനമായി ഉയർത്തി

Update: 2024-11-05 05:09 GMT

 ഐ.പി.ഒ വഴി വിറ്റഴിക്കുന്ന ഓഹരികൾ 25ൽ നിന്ന്​ 30 ശതമാനമായി ഉയർത്തി ലുലു റീട്ടെയ്​ൽ ഹോൾഡിങ്​സ്​. നിക്ഷേപകരിൽ നിന്ന്​ വൻ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ്​ തീരുമാനം. ഇതോടെ അബൂദബി സ്​റ്റോക്ക്​ എക്സ്​ചേഞ്ചിൽ ലിസ്റ്റ്​ ചെയ്ത ഓഹരികളുടെ എണ്ണം 258 കോടിയിൽ നിന്ന്​ 310 കോടിയായി ഉയർന്നു.

തുടക്കത്തിൽ പ്രഖ്യാപിച്ച 25 ശതമാനം ഓഹരികൾക്കും ഐ.പി.ഒയുടെ ആദ്യ ദിനത്തിൽ തന്നെ ആളെത്തിയിരുന്നു. തുടർന്നും പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽ നിന്ന്​ വൻ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ്​ അഞ്ച്​ ശതമാനം ഓഹരികൾ കൂടി ലിസ്റ്റ്​ ചെയ്യുന്നതെന്ന്​​ ലുലു റീട്ടെയ്​ൽ ചീഫ്​ എക്സിക്യുട്ടീവ്​ ഓഫിസർ സെയ്​ഫി രൂപാവാല പറഞ്ഞു. എന്നാൽ, അധികം പ്രഖ്യാപിച്ച അഞ്ച്​ ശതമാനം ഓഹരികൾ നിക്ഷേപകർക്ക്​ മാത്രമായിരിക്കും ലഭിക്കുക​​. ഓഹരി വിലയിൽ മാറ്റമുണ്ടാവില്ല. 1.94ലിനും 2.04 ദിർഹത്തിനും ഇടയിൽ തന്നെയാണ്​ വില നിശ്ചയിച്ചിരിക്കുന്നത്​.

ലുലുവിന്റെ റീട്ടെയ്ൽ ശൃംഖലയിൽ ഭാഗമാകാൻ കൂടുതൽ നിക്ഷേപകർക്ക് അവസരം നൽകുകയാണ് ലുലു. പൊതുനിക്ഷേപകർക്ക് ലുലുവിലുള്ള വിശ്വാസത്തിന് പിന്തുണ നൽകുന്നത് കൂടിയാണ് ഈ തീരുമാന​മെന്ന്​ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.

Tags:    

Similar News