ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിആർഎഫ്‌എ) ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു. ഔദ്യോഗികമായി നവംബർ 3-ന് ആചരിക്കുന്ന യുഎഇ പതാക ദിനത്തിന്റെ മുന്നേടിയായി, നവംബർ 1 വെള്ളിയാഴ്ച പതാക ദിനാചരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം നൽകിയ ആഹ്വാനപ്രകാരമാണ് പരിപാടി നടന്നത് .
രാവിലെ കൃത്യം 11 മണിക്ക് നടന്ന ചടങ്ങിൽ ജി ഡി ആർ എഫ് എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ യുഎഇ ദേശീയ പതാക ഉയർത്തി.തുടർന്ന് സൈനിക നടന്ന സൈന്യക പരേഡിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ജിഡി ആർ എഫ് എ യിലെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും സ്വദേശികളും വിദേശികളും അടക്കമുള്ള നിരവധി പേരും പങ്കെടുത്തു
രാജ്യസ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് യുഎഇ പതാകദിനം പകരുന്നതെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അഭിപ്രായപ്പെട്ടു. ദിനാചരണ ഭാഗമായി യുഎഇയുടെ പതാകളാലും നിറങ്ങളാലും ഡയറക്ടറേറ്റും പരിസരവും പ്രത്യേകം അലങ്കരിച്ചിരുന്നു.