അവയവ ദാനം ; ആരോഗ്യ നിലവാര മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബൈ

Update: 2024-06-07 08:03 GMT

മ​രി​ച്ച​വ​രു​ടെ​യും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ​യു​മ​ട​ക്കം അ​വ​യ​വ​ദാ​ന സേ​വ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ പാ​ലി​ക്കേ​ണ്ട ആ​രോ​ഗ്യ നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ ആ​രോ​ഗ്യ വ​കു​പ്പ് (ഡി.​എ​ച്ച്.​എ).

യു​നൈ​റ്റ​ഡ്​ നെ​റ്റ്​​വ​ർ​ക്ക്​ ഫോ​ർ ഓ​ർ​ഗ​ൻ ഷെ​യ​റി​ങ്ങു​​മാ​യി (യു.​എ​ൻ.​ഒ.​എ​സ്) കൈ​കോ​ർ​ത്താ​ണ്​ ആ​രോ​ഗ്യ രം​ഗ​ത്തെ സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഡി.​എ​ച്ച്.​എ പ്ര​ഖ്യാ​പി​ച്ച​ത്. ക​ര​ൾ, വൃ​ഷ​ണം, ഹൃ​ദ​യം, ശ്വാ​സ​കോ​ശം, ലി​മ്പ്, മ​റ്റ്​ അ​വ​യ​വ​ങ്ങ​ൾ, കോ​ശ​ങ്ങ​ൾ എ​ന്നി​വ​യു​ടെ കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കെ​ല്ലാം പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്.

എ​മി​റേ​റ്റി​ലെ ആ​രോ​ഗ്യ രം​ഗ​ത്തെ ഗു​ണ​നി​ല​വാ​ര​വും രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് യോ​ജി​ച്ച ആ​രോ​ഗ്യ പ​രി​ര​ക്ഷ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ എ​ല്ലാ വ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ഡി.​എ​ച്ച്.​എ വി​ക​സി​പ്പി​ച്ച​തെ​ന്ന്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​ൻ​ ഡി.​എ​ച്ച്.​എ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ 200ഓ​ളം പ്ര​ഫ​ഷ​ന​ലു​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ച്​ നേ​ര​ത്തെ വ​ർ​ക്ക്​ ഷോ​പ്​ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags:    

Similar News