മാമോത്തുകളെ പുനരുജ്ജീവിപ്പിക്കുമെന്ന് കമ്പനി; 2028 ഓടെ അവ ഭൂമിയിലൂടെ വീണ്ടും നടക്കും

Update: 2024-10-07 12:31 GMT

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച വൂളി മാമോത്തിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം ​ഗവേഷകർ. മാമോത്തിനെ മാത്രമല്ല, ഇവരുടെ സഹജീവികളായിരുന്ന ഡോഡോയെയും ടാസ്മാനിയൻ കടുവയെയുമെല്ലാം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇവർ. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ലോകത്തിൽ വംശനാശം തടയ്യുന്ന ആ​ദ്യത്തെ കമ്പനി എന്നു സ്വയം വിശേഷിപ്പിക്കുന്ന കോളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് വംശനാശം സംഭവിച്ച മൃഗങ്ങളുടെ കോർ ജീനുകളെ പുനരുജ്ജീവിപ്പിക്കാനുള്ള രീതി വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്നത്. വൂളി മാമോത്തിന്‍റെ തിരിച്ചുവരവ് 2028 ൽ സാധ്യമാകുമെന്ന് കമ്പനിയുടെ സിഇഒ ബെൻ ലാം പറഞ്ഞതായാണ് റിപ്പോർട്ട്.

സിഐഎയെ കൂടാതെ, പേപാൽ സഹസ്ഥാപകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമായ പീറ്റർ തീലും മോട്ടിവേഷണൽ സ്പീക്കർ ടോണി റോബിൻസും കമ്പനിയിൽ നിക്ഷേപം നടത്തുന്നതായും റിപ്പോർട്ടുണ്ട്. മാമോത്തുകളുടെ തിരിച്ചുവരവ് ആഗോളതാപനം കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇതിലൂടെ പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്നുമാണ് കോലോസൽ ബയോസയൻസ് അവകാശപ്പെടുന്നത്.

Tags:    

Similar News