പരസ്പരം പേരു വിളിക്കുന്ന മർമോസെറ്റ് കുരങ്ങുകള്‍; പുതിയ കണ്ടെത്തലുമായി ​ഗവേഷകർ

Update: 2024-08-31 12:42 GMT

മനുഷ്യനും ആനകളും മാത്രമല്ല, മർമോസെറ്റ് കുരങ്ങുകളും പരസ്പരം പേര് വിളിച്ചാണ് ആശയവിനിമയം നടത്തുന്നതെന്ന് പുതിയ പഠനം. മറ്റ് കുരങ്ങുകളെ തിരിച്ചറിയുന്നത് 'വിസിൽ' പോലുള്ള ശബ്ദങ്ങളോ അല്ലെങ്കിൽ ഫീ കോളുകൾ ഉപയോഗിച്ചോ ആണെത്രെ. മാർമോസെറ്റ് കുരങ്ങുകളുടെ പരിമിതമായ ജോഡികളുടെ റെക്കോർഡിംഗുകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.

Full View

മാർമോസെറ്റുകൾക്കിടയിലുള്ള സാമൂഹിക ആശയവിനിമയത്തിന്‍റെ സങ്കീർണ്ണതയാണ് ഈ കണ്ടെത്തൽ എടുത്തുകാണിക്കുന്നതെന്ന് സഫ്ര സെന്‍റർ ഫോർ ബ്രെയിൻ സയൻസസിലെ ഡോ. ഡേവിഡ് ഒമർ പറഞ്ഞു. മൂന്ന് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള പത്ത് മാർമോസെറ്റുകളിലാണ് പഠനം നടത്തിയത്. കുരങ്ങുകളുടെ മസ്തിഷ്കം അവരുടെ സാമൂഹിക ബന്ധങ്ങളെ വ്യത്യസ്‌ത ശബ്‌ദങ്ങളാൽ ഏങ്ങനെയാണ് മാപ്പ് ചെയ്യുന്നതെന്നും ഗവേഷകര്‍ പഠിച്ചു. ജറുസലേമിലെ ഹീബ്രു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

Tags:    

Similar News