'അസിസ്റ്റന്റിന് കൈ കൊടുത്തില്ല, നടന്‍മാരെ കെട്ടിപ്പിടിച്ച് നിത്യ മേനോൻ'; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

Update: 2025-01-11 11:30 GMT

വേദിയില്‍വെച്ച് സഹപ്രവര്‍ത്തകനെ അപമാനിച്ചെന്ന് ആരോപിച്ച് തെന്നിന്ത്യന്‍ നടി നിത്യ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. 'കാതലിക്ക് നേരമില്ലൈ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ജയം രവിയാണ് ചിത്രത്തിലെ നായകന്‍. വേദിയിലേക്ക് കയറിയ നിത്യയെ കണ്ട് അസിസ്റ്റന്റ് ഡയറക്ടറായ ഒരാള്‍ ഷേക്ക് ഹാന്‍ഡിനുവേണ്ടി നീട്ടിയെങ്കിലും നിത്യ മേനോന്‍ അത് നിരസിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും കോവിഡോ മറ്റോ ആണെങ്കില്‍ പകരുമെന്നുമായിരുന്നു നിത്യ അയാളോട് പറഞ്ഞത്.

എന്നാല്‍ അതിന് മുമ്പ് നടന്‍ വിനയ് റായ് സ്റ്റേജിലേക്ക് വന്നപ്പോള്‍ നടി ചേര്‍ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് വൈറലായതോടെയാണ് നിത്യയ്‌ക്കെതിരെ സോഷ്യല്‍ മീഡയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഒരാളെ അപമാനിക്കുന്നതിന് തുല്ല്യമായ പ്രവര്‍ത്തിയാണ് നടി ചെയ്തതെന്നും താരങ്ങളെപ്പോലെ അസിസ്റ്റന്റ്‌സും മനുഷ്യന്‍മാരാണെന്നും പോസ്റ്റുകളില്‍ പറയുന്നു.

ചടങ്ങിന്റെ തുടക്കത്തില്‍ സംവിധായകന് മിഷ്‌കിനെ നിത്യ കവിളില്‍ ചുംബിക്കുന്നുണ്ട്. മിഷ്‌കിന്‍ നിത്യയുടെ കൈയില്‍ തിരികെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ നടന്‍ ജയം രവിയെ കെട്ടിപ്പിടിച്ചാണ് നിത്യ സ്‌നേഹം പങ്കുവെച്ചത്. ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതലിക്ക നേരമില്ലൈ. ജനുവരി 14-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Tags:    

Similar News