ഡുറൻഡാൽ 1300 വർഷങ്ങൾ പാറയിൽ ഉറച്ചിരുന്ന വാൾ കാണാതായി! അന്വേഷിച്ച് പോലീസ്

Update: 2024-07-05 13:29 GMT

1300 വർഷം പാറയിൽ ഉറച്ചിരുന്ന ഫ്രാൻസിലെ പ്രശസ്തമായ ഡുറൻഡാൽ വാൾ കാണാതായി. ഫ്രഞ്ച് ഗ്രാമമായ റോകാമഡൂറിലാണ് ഈ വാൾ ഉണ്ടായിരുന്നത്. ഇതിന്റെ പ്രത്യേകത എന്താണെന്നല്ലെ? ​​ഗ്രാമവാസികൾ ഈ വാളിന് മാന്ത്രികശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇംഗ്ലിഷ് ഐതിഹ്യങ്ങളിലെ അതിപ്രശസ്തനായ രാജാവാണ് കിങ് ആർതർ. ഇദ്ദേഹം ജീവിച്ചിരുന്നു എന്നു പറയ്യുന്നുണ്ടെങ്കിലും തെളിവൊന്നുമില്ല. കിങ് ആർതറിന് എക്‌സ്‌കാലിബർ എന്ന അതിപ്രശസ്തമായ ഒരു വാളുണ്ടായിരുന്നു. മാന്ത്രിക ശക്തിയുള്ള എക്‌സ്‌കാലിബറിന് സമാനമാണ് ഫ്രാൻസിലെ ഡുറൻഡാലും.

Full View

ഈ വാൾ കാണാൻ വേണ്ടി ധാരാളം പേരാണ് ഇവിടെ എത്തിയിരുന്നത്. ഫ്രഞ്ച് സാഹിത്യത്തിലെ കഥാപാത്രമായ റോലൻഡ് എന്ന യോദ്ധാവിന് റോമൻ ചക്രവർത്തിയായിരുന്ന ഷാളുമൻയ നാൽകിയതാണ് ഈ വാൾ എന്നാണ് ഐതിഹ്യം. എന്നാൽ പിൽക്കാലത്തൊരിക്കൽ ശത്രുസൈന്യം തന്നെ വളഞ്ഞപ്പോൾ രക്ഷപ്പെടുന്നതിനായി റോലൻഡ് ഈ വാൾ വലിച്ചെറിഞ്ഞത്രേ. ഇത് നൂറ് കിലോമീറ്റർ ദൂരേക്ക് തെറിച്ച് പോയി ഒരു പാറയിലേക്ക് തുളച്ചുകയറി അവിടെ ഉറച്ചുപോയെന്നാണ് കഥ.

നൂറടി പൊക്കമുള്ള ഒരു കുന്നിലെ പാറയിലാണ് ഈ വാൾ സ്ഥിതി ചെയ്തിരുന്നത്. ആരാണ് ഇത്രയും പൊക്കം വലിഞ്ഞുകയറി ഈ വാൾ എടുത്തുമാറ്റിയതെന്ന അദ്ഭുതത്തിലാണ് പൊലീസ്. റോകാമഡൂറിലുള്ള ജനങ്ങൾ വളരെയേറെ വിലമതിച്ചിരുന്നതാണ് ഈ വാൾ. ഐതിഹ്യത്തിന്‌റെ ചുവടുപിടിച്ച് ആരോ പാറയിൽ സ്ഥാപിച്ചതാകാം ഈ വാളെങ്കിലും തങ്ങളുടെ ജീവിതവുമായി ഇത് ആഴത്തിൽ ബന്ധപ്പെട്ടിരുന്നെന്ന് തദ്ദേശവാസികൾ പറയുന്നു.

Tags:    

Similar News