ചി​ത്ര​ത്തി​ൽ​നി​ന്ന് വി​ഡി​യോ; മെ​റ്റ​യു​ടെ എ.​ഐ ടൂ​ൾ മൂ​വി ജെ​ന്‍ ഉ​ട​ൻ

Update: 2024-10-07 06:20 GMT

ഒ​രു ഫോ​ട്ടോ​യോ ടെ​ക്സ്റ്റ് പ്രോം​പ്റ്റോ ന​ൽ​കി മി​ക​ച്ച വി​ഡി​യോ നി​ർ​മി​ച്ചു​ത​രു​ന്ന നി​ർ​മി​ത ബു​ദ്ധി മോ​ഡ​ലു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഫേ​സ്ബു​ക്ക് ഉ​ട​മ​ക​ളാ​യ മെ​റ്റ. ജീ​വി​ക​ൾ നീ​ന്തു​ന്ന​തി​ന്റെ​യും സ​ർ​ഫി​ങ്ങി​ന്റെ​യും സാ​മ്പ്ൾ വി​ഡി​യോ​ക​ൾ ക​മ്പ​നി പ​ങ്കു​വെ​ച്ച​ത് അ​ടി​പൊ​ളി.

മെ​റ്റ​യു​ടെ ഏ​റ്റ​വും പു​തി​യ ജ​ന​റേ​റ്റി​വ് എ.​ഐ ടൂ​ളാ​യ മൂ​വി ജെ​നാ​ണ് ടെ​ക്‌​സ്റ്റ് ഇ​ന്‍പു​ട്ടു​ക​ളെ ഉ​പ​യോ​ക്താ​വി​ന്റെ താ​ല്‍പ​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് വി​ഡി​യോ ഫോ​ര്‍മാ​റ്റാ​ക്കി മാ​റ്റു​ന്ന​ത്. ഒ​റി​ജി​ന​ൽ വി​ഡി​യോ​യു​ടെ പ​ശ്ചാ​ത്ത​ലം മാ​റ്റു​ന്ന​ത് ഉ​ൾ​പ്പെ​ടെ എ​ഡി​റ്റി​ങ്ങും സാ​ധ്യ​മാ​ണ്. നി​ങ്ങ​ളു​ടെ കു​ട്ടി വീ​ട്ടു​മു​റ്റ​ത്ത് ന​ട​ക്കു​ന്ന വി​ഡി​യോ അ​പ് ലോ​ഡ് ചെ​യ്ത് കാ​ലി​ഫോ​ർ​ണി​യ​യി​ലെ​യോ അ​സ​ർ​ബൈ​ജാ​നി​ലെ​യോ വി​ഡി​യോ ആ​ക്കി മാ​റ്റാം. എ​വി​ടെ വേ​ണ​മെ​ന്ന് ഒ​രു ടെ​ക്സ്റ്റ് മെ​സേ​ജ് ന​ൽ​കു​ക​യേ വേ​ണ്ടൂ.

അ​നു​യോ​ജ്യ​മാ​യ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും സൗ​ണ്ട് ഇ​ഫ​ക്ടും മൂ​വി ജെ​ൻ സ്വ​ന്ത​മാ​യി ഉ​ണ്ടാ​ക്കും. മു​ഖം മ​ന​സ്സി​ലാ​കാ​ൻ ഒ​രു പാ​സ്​​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ ന​ൽ​കി​യാ​ൽ നി​ങ്ങ​ൾ കു​തി​ര​പ്പു​റ​ത്ത് പോ​കു​ന്ന​തി​ന്റെ​യോ ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന​തി​ന്റെ​യോ ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന​തി​ന്റെ​യോ വി​ഡി​യോ ഉ​ണ്ടാ​ക്കി​ത്ത​രും. നി​ല​വി​ല്‍ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലു​ള്ള മൂ​വി ജെ​ന്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന വി​ധം എ​പ്പോ​ൾ പു​റ​ത്തി​റ​ക്കു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Tags:    

Similar News