സൈബര്‍ ആക്രമണ ഭീഷണി ഉയരുന്നു; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സിഇആര്‍ടി-ഇന്‍

Update: 2025-01-28 12:29 GMT

ടെക്‌നോളജി ഏറെ ഉയര്‍ന്ന സാഹചര്യമാണെന്നത് പോലെ തന്നെ സൈബര്‍ കുറ്രവാളികളഉടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സൈബര്‍ ആക്രമണ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി ടീമായ സിഇആര്‍ടി-ഇന്‍ ആണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

ഗൂഗിള്‍ ക്രോം ബ്രൗസറിലെ രണ്ട് തകരാറുകള്‍ കാരണം ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നുകയറാന്‍ സാധിക്കും. മാക്, പിസി, ലാപ്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പുതിയ മുന്നറിയിപ്പുകള്‍. ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഉപയോക്തൃ ഡാറ്റയും മറ്റു വിവരങ്ങളും ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും എന്നാണ് സിഇആര്‍ടി-ഇന്‍ നല്‍കിയ മുന്നറിയിപ്പ്.

ഈ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികള്‍ ഉടന്‍ പ്രയോഗിക്കാനും ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാനും സിഇആര്‍ടി-ഇന്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. വിന്‍ഡോസ്, മാക് എന്നിവയില്‍ 132.0.6834.110/111ന് താഴെയുള്ള ഗൂഗിള്‍ ക്രോം പതിപ്പുകളെയും ലിനക്സില്‍ 132.0.6834.110-ന് താഴെയുള്ള പതിപ്പുകളെയും ഈ പ്രശ്നങ്ങള്‍ ബാധിക്കും.

ഈ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അപകടസാധ്യതകള്‍ ഒഴിവാക്കാനും ഉപകരണങ്ങളും ഡാറ്റയും സംരക്ഷിക്കാനും അവരുടെ ബ്രൗസര്‍ ഉടനടി അപ്ഡേറ്റ് ചെയ്യാനുമാണ് നിര്‍ദ്ദേശം. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.

ഓട്ടോമാറ്റിക് ഗൂഗിള്‍ ക്രോം അപ്‌ഡേറ്റുകള്‍ എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം?

ഇതിനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ പ്ലേ സ്റ്റോര്‍ ആപ്പ് തുറക്കുക.

മുകളില്‍ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

മെനുവില്‍ നിന്ന് ആപ്പുകള്‍ നിയന്ത്രിക്കുന്ന ഫീച്ചര്‍ തിരഞ്ഞെടുക്കുക.

അപ്‌ഡേറ്റുകള്‍ക്ക് കീഴില്‍, ഗൂഗിള്‍ ക്രോം കണ്ടെത്തുക.

ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ക്രോമിന് അടുത്തുള്ള അപ്ഡേറ്റ് ടാപ്പ് ചെയ്യുക.

Tags:    

Similar News