എഐ കാരക്ടറുകള്‍ സ്വയം നിര്‍മിക്കാം; ഉപയോക്താക്കള്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

Update: 2025-01-19 10:32 GMT

ഉപയോക്താക്കള്‍ക്ക് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളതു പോലെ എഐ കാരക്ടറുകള്‍ നിര്‍മിക്കാന്‍ വഴിയൊരുങ്ങുകയാണ്. വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷന്‍ 2.25.1.26ല്‍ കമ്മ്യൂണിറ്റീസ് ടാബിന് പകരം പുതിയൊരു എഐ ടാബ് ഉള്‍പ്പെടുത്തി. ഇന്‍സ്റ്റഗ്രാമിലെ മെറ്റ എഐ സ്റ്റുഡിയോ ടൂളിന് സമാനമായ ഫീച്ചറാണിത്.

മെറ്റ എഐയുടെ ചാറ്റ്ബോട്ട് വാട്‌സ്ആപ്പില്‍ ഇതിനകം ലഭ്യമാണ്. വിവിധ ആവശ്യങ്ങള്‍ക്കുള്ള ചാറ്റ് ബോട്ടുകള്‍ നിര്‍മിക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ചാറ്റ്ബോട്ട് നിര്‍മിക്കാനുള്ള സംവിധാനം ഇതാദ്യമായാണ്. മറ്റുള്ളവര്‍ നിര്‍മിക്കുന്ന ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കാനാകുന്നത് പോലെ നാം നിര്‍മിക്കുന്ന ചാറ്റ്ബോട്ടുകള്‍ മറ്റുള്ളവര്‍ക്കും ഉപയോഗിക്കാനാകും.

ബീറ്റാ ഉപഭോക്താക്കള്‍ക്കായി റീമൈന്‍ഡര്‍ ഓപ്ഷന്‍ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. സീന്‍ ചെയ്യാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ചാണ് വാട്‌സ്ആപ്പ് റിമൈന്‍ഡറിലൂടെ ഓര്‍മിപ്പിക്കുക. വാട്‌സ്ആപ്പ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങി. വൈകാതെ ബാക്കിയുള്ളവര്‍ക്കും ഈ സേവനം ലഭിക്കുമെന്നാണ് സൂചന.

നേരത്തെ സ്റ്റാറ്റസ് മെന്‍ഷന്‍ ഓപ്ഷന്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു. ഈ അപ്ഡേറ്റ് ഹിറ്റായതിന് പിന്നാലെയാണ് പുതിയ അപ്ഡേറ്റുകള്‍ കമ്പനി അവതരിപ്പിക്കുന്നത്. ഈ അപ്ഡേറ്റിലൂടെ നമ്മളൊരു സ്റ്റാറ്റസ് ഇട്ടാല്‍ ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്യാനും വഴിയൊരുങ്ങി. നിലവില്‍ അഞ്ച് വ്യക്തികളെയാണ് ഒരു സ്റ്റാറ്റസില്‍ മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കുക.

Tags:    

Similar News