ഇനി ഡോക്യുമെന്റ് സ്‌കാന്‍ ചെയ്ത് അയക്കാം; ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യവുമായി വാട്‌സ്ആപ്പ്

Update: 2025-01-10 12:33 GMT

ഒരു ഇന്‍സ്റ്റന്റ് മെസേജിങ് ഫീച്ചറായ വാട്‌സ്ആപ്പ് ഇപ്പോള്‍ മനുഷ്യന്റെ ദൈനംദിന ഉപയോഗത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് വാട്‌സ്ആപ്പ് ഉപയോക്താക്കളായി ഇന്ത്യയില്‍ ഉള്ളത്. പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടുത്തോടെ വാട്‌സ്ആപ്പ് കൂടുതല്‍ ജനപ്രിയമാകുകയാണ്.

പുതുവര്‍ഷത്തില്‍ പുത്തന്‍ ഫീച്ചര്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തന്നെ തന്നെ നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പ് പരിചയപ്പെടുത്തി കഴിഞ്ഞു. ഇപ്പോഴിതാ അതിന്റെ ബാക്കിയെന്നോണം പുതിയ ഫീച്ചറാണ് വാട്‌സാപ്പിലൂടെ ഉപയോക്താക്കളിലേക്ക് എത്തുന്നത്.

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍. ഇനി വാട്സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനാവുന്ന പുതിയ രീതിയാണ് പരിചയപ്പെടുത്തുന്നത്. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പര്‍ സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുന്നതിനും ഈ സൗകര്യം സഹായിക്കും.

വാട്സാപ്പില്‍ എങ്ങനെ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യേണ്ടത് എന്ന് നോക്കാം:

വാട്സാപ്പില്‍ ഒരു ചാറ്റ് വിന്‍ഡോ തുറക്കുക

ഇടത് ഭാഗത്ത് താഴെ ആയുള്ള + ബട്ടണ്‍ ടാപ്പ് ചെയ്യുക

ഡോക്യുമെന്റില്‍ ടാപ്പ് ചെയ്യുക

അപ്പോള്‍ സ്‌കാന്‍ ഡോക്യുമെന്റ് ഓപ്ഷന്‍ കാണാം

അതില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ തുറക്കും.

ഏത് ഡോക്യുമെന്റാണോ പകര്‍ത്തേണ്ടത് അതിന് നേരെ ക്യാമറ പിടിച്ചതിന് ശേഷം ക്ലിക്ക് ചെയ്യുക.

മുഴുവന്‍ പേജുകളും ഈ രീതിയില്‍ പകര്‍ത്തി ക്കഴിഞ്ഞാല്‍ Save ബട്ടണ്‍ ടാപ്പ് ചെയ്യുക.

നിങ്ങള്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ പിഡിഎഫ് രൂപത്തില്‍ അയക്കാനുള്ള ഓപ്ഷന്‍ കാണാം.

സെന്റ് ബട്ടണ്‍ ടാപ്പ് ചെയ്താല്‍ ഈ ഡോക്യുമെന്റ് മറുവശത്തുള്ളയാള്‍ക്ക് ലഭിക്കും.

Tags:    

Similar News