സൗദിയില്‍ മരം മുറിക്കുന്നതിനെതിരെയും അനധികൃതമായി വിറകുല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനെതിരെയും നടപടി ശക്തമാക്കി പരിസ്ഥിതി മന്ത്രാലയം. രാജ്യത്ത് തണുപ്പ് കടുത്തതോടെ നിയമലംഘനങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് ആവര്‍ത്തിച്ചത്. അയ്യായിരം മുതല്‍ പതിനാറായിരം റിയാല്‍ വരെയാണ് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുക.
സൗദി പരിസ്ഥതി കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍ ഡവലപ്പ്‌മെന്റ് ആന്റ് കോംപാറ്റിംഗ് സര്‍ട്ടിഫിക്കേഷനാണ് മുന്നറിയിപ്പ് ആവര്‍ത്തിച്ചത്. രാജ്യത്തെ ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാകുന്ന തരത്തില്‍ മരം മുറിക്കുന്നതും ഉപഉല്‍പന്നങ്ങളാക്കി വില്‍പ്പന നടത്തുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പ്രാദേശിക വിറകും കരിയും കൊണ്ടു പോകുന്നതും സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും നിയമ പരിധിയില്‍ ഉള്‍പ്പെടും.ഇത്തരം നിയമന ലംഘനങ്ങള്‍ക്ക് അയ്യായിരം റിയാല്‍ മുതല്‍ പതിനാറായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.പദ്ധതി പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായി ആര്‍്ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഈ മേഖലയില്‍ നിരന്തര നിരീക്ഷണവും സജ്ജീകരിച്ചതായും അതോറിറ്റി അതികൃതര്‍ വ്യക്തമാക്കി.