ഇസ്രയേൽ ആക്രമണം മേഖലയെ വിശാലമായ യുദ്ധത്തിലേക്ക് തള്ളി വിടുന്നു ; സൗദി വിദേശകാര്യ മന്ത്രി

Update: 2024-11-20 12:19 GMT

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം മേ​ഖ​ല​യെ വി​ശാ​ല​മാ​യ യു​ദ്ധ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു​വെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ. ബ്ര​സീ​ലി​യ​ൻ ന​ഗ​ര​മാ​യ റി​യോ ഡെ ​ജ​നീ​റോ​യി​ൽ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി20 ​ഉ​ച്ച​കോ​ടി​യു​ടെ ആ​ദ്യ സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ഴാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഗ​സ്സ​യി​ലും ല​ബ​നാ​നി​ലും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​ഭൂ​ത​പൂ​ർ​വ​മാ​യ മാ​നു​ഷി​ക ദു​രി​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി.

ഇ​ത് മേ​ഖ​ല​യെ ഒ​രു യു​ദ്ധ​ത്തി​ന്റെ വ​ക്കി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു. കൂ​ടാ​തെ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​​ന്റെ ആ​വ​ശ്യ​ക​ത, മാ​നു​ഷി​ക സ​ഹാ​യ​ത്തി​ലേ​ക്കു​ള്ള അ​നി​യ​ന്ത്രി​ത പ്ര​വേ​ശ​നം, ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്ക​ൽ, 1967-ലെ ​അ​തി​ർ​ത്തി​ക​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ​യി​ൽ സൗ​ദി​യു​ടെ ഉ​റ​ച്ച നി​ല​പാ​ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു.

ലോ​കം കൂ​ടു​ത​ൽ പി​രി​മു​റു​ക്ക​ങ്ങ​ളും സൈ​നി​ക സം​ഘ​ട്ട​ന​ങ്ങ​ളും മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ളും നേ​രി​ടു​ന്നു. 2030ലെ ​സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​ടെ നേ​ട്ട​ത്തെ ഇ​ത് ത​ട​സ്സ​പ്പെ​ടു​ത്തു​ന്നു. മ​ര​ണ​ത്തി​ന്റെ​യും നാ​ശ​ത്തി​ന്റെ​യും അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ വി​ക​സ​ന​വും സ​മൃ​ദ്ധി​യും കൈ​വ​രി​ക്കാ​നാ​വി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സു​ഡാ​നി​ലെ സ്ഥി​തി​ഗ​തി​ക​ളും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്ര​സം​ഗ​ത്തി​ൽ സ്പ​ർ​ശി​ച്ചു. അ​വി​ടെ​യു​ള്ള സം​ഘ​ർ​ഷം, പ്ര​ത്യേ​കി​ച്ചും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത് ത​ട​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ മാ​നു​ഷി​ക ക​ഷ്ട​പ്പാ​ടു​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

ബ്ര​സീ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ണി​ക്കും ദാ​രി​ദ്ര്യ​ത്തി​നു​മെ​തി​രെ അ​ന്താ​രാ​ഷ്ട്ര സ​ഖ്യം രൂ​പ​വ​ത്​​ക​രി​ച്ച​തി​നെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്ര​ശം​സി​ച്ചു. ആ​ഗോ​ള ഭ​ക്ഷ്യ അ​ര​ക്ഷി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യാ​ണ്​ ഇ​തി​നെ സൗ​ദി ക​ണ​ക്കാ​ക്കു​ന്ന​ത്.

ഈ ​സ​ഖ്യ​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്ന​തി​ൽ സൗ​ദി സ​ന്തു​ഷ്ട​രാ​ണ്. കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ കേ​ന്ദ്ര​ത്തി​​ന്റെ​യും സൗ​ദി ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്‌​മെ​ന്റി​ന്റെ​യും പ​രി​പാ​ടി​ക​ളി​ലൂ​ടെ സൗ​ദി അ​റേ​ബ്യ ഈ ​സ​ഖ്യ​ത്തി​ന്റെ ഭാ​ഗ​മാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി​യു​ടെ​യും ലോ​ക ബാ​ങ്കി​​ന്റെ​യും പ​രി​പാ​ടി​ക​ളി​ലേ​ക്കു​ള്ള സൗ​ദി ന​ൽ​കു​ന്ന ആ​ഗോ​ള സം​ഭാ​വ​ന​ക​ൾ​ക്ക് പു​റ​മെ​യാ​ണി​തെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

Tags:    

Similar News