സയാമീസ് ഇരട്ടകളുടെ രാജ്യാന്തര സമ്മേളനം ; വെല്ലുവിളികൾ അതിജീവിക്കാൻ തീവ്ര ശ്രമങ്ങൾ ഉണ്ടാകണമെന്ന് റിയാദ് ഗവർണർ

Update: 2024-11-26 11:44 GMT

സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ​വും വൈ​ദ്യ​ശാ​സ്ത്ര​പ​ര​വു​മാ​യ പ​രി​ശ്ര​മ​ങ്ങ​ൾ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ റി​യാ​ദ്​ ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ. ഈ ​മേ​ഖ​ല​യി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ മ​റി​ക​ട​ക്കാ​ൻ ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ശ്ര​മ​ങ്ങ​ൾ തീ​വ്ര​മാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും പ​രി​ച​ര​ണ​വും ന​ൽ​കു​ക​യും ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ​ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സൗ​ദി അ​റേ​ബ്യ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളെ ​വേ​ർ​പെ​ടു​ത്തു​ന്ന പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ജ്യം വ​ള​രെ​യ​ധി​കം ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നു. സൗ​ദി ദേ​ശീ​യ പ​രി​പാ​ടി ആ​രം​ഭി​ച്ച് 30 വ​ർ​ഷം പി​ന്നി​ട്ട സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ൾ പി​റ​ന്നു​വീ​ഴു​ന്ന​ത്​ മു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു.

ഏ​ക​ദേ​ശം 50,000 ജ​ന​ങ്ങ​ളി​ൽ ഒ​ന്ന്​ എ​ന്ന​താ​ണ്​ സ​യാ​മീ​സ്​ നി​ര​ക്ക്. ഇ​ങ്ങ​നെ ജ​നി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ പാ​ലി​ച്ച്​ അ​വ​രെ ശാ​ക്തീ​ക​രി​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ണ്ടാ​ണ്​ സൗ​ദി അ​റേ​ബ്യ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​​വ​ന്ന​ത്. കു​ട്ടി​ക​ളെ അ​വ​രു​ടെ ശാ​രീ​ര​മാ​യി ഒ​ട്ടി​ച്ചേ​ർ​ന്ന അ​വ​സ്ഥ​യി​ൽ​നി​ന്ന്​ വേ​ർ​പെ​ടു​ത്തി ഇ​രു​കു​ട്ടി​ക​ൾ​ക്കും വ്യ​ക്തി​ഗ​ത​മാ​യ ന​ല്ല ജീ​വി​തം ന​ൽ​കു​ക എ​ന്ന​താ​ണ്​ ല​ക്ഷ്യം. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഏ​റ്റ​വും ഉ​യ​ർ​ന്ന ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യു​ക. ഇ​തെ​ല്ലാം ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ 30 വ​ർ​ഷം മു​മ്പ്​ സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളെ വേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ദേ​ശീ​യ​പ​ദ്ധ​തി സൗ​ദി അ​റേ​ബ്യ ആ​രം​ഭി​ച്ച​ത്.

26 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 143 ഇ​ര​ട്ട​ക​ളു​ടെ കേ​സു​ക​ളാ​ണ്​ രാ​ജ്യ​ത്തി​ന്​ മു​ന്നി​ലെ​ത്തി​യ​ത്. ഈ ​സ​യാ​മീ​സു​ക​ൾ​ക്കെ​ല്ലാം മി​ക​ച്ച വൈ​ദ്യ​പ​രി​ച​ര​ണം ഈ ​ദേ​ശീ​യ​പ​ദ്ധ​തി​യി​ലൂ​ടെ ന​ൽ​കാ​നാ​യി. ഇ​തി​ൽ 61 ഇ​ര​ട്ട​ക​ളെ റി​യാ​ദി​ലെ​ത്തി​ച്ച്​ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി വേ​ർ​പ്പെ​ടു​ത്തി. ആ ​കു​ട്ടി​ക​ൾ വെ​വ്വേ​റെ വ​ള​ർ​ന്ന്​ ന​ല്ല ജീ​വി​ത​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ്പെ​ഷ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ, ചാ​രി​റ്റി പ്രോ​ഗ്രാ​മു​ക​ളി​ലൊ​ന്നാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​താ​യി ഇ​ത്. ഒ​പ്പം സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്തു​ന്ന ലോ​ക​ത്തി​ലെ ത​ന്നെ ഒ​രേ​യൊ​രു പ്രോ​ഗ്രാ​മാ​ണ്​ ഇ​​പ്പോ​ഴും ഇ​തെ​ന്നും റി​യാ​ദ്​ ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News