സൽമാൻ രാജാവിൻ്റ അതിഥികൾ ; 66 രാജ്യങ്ങളിൽ നിന്നുള്ള 1000 പേർക്ക് ഉംറ തീർത്ഥാടനത്തിന് ക്ഷണം

Update: 2024-11-19 11:51 GMT

സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​തി​ഥി​ക​ളാ​യി 66 രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്ന്​ ആ​യി​രം​ പേ​ർ​ക്ക്​ ഉം​റ തീ​ർ​ഥാ​ട​നം ന​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കി സൗ​ദി അ​റേ​ബ്യ.എ​ല്ലാ വ​ർ​ഷ​വും ഇ​തു​പോ​ലെ 1000പേ​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കാ​റു​ണ്ട്. ഈ ​വ​ർ​ഷ​വും അ​ത്ര​യും ​പേ​രെ​ത്തി ഉം​റ നി​ർ​വ​ഹി​ക്കും.66 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​വ​ർ നാ​ല്​ ഗ്രൂ​പ്പു​ക​ളാ​യാ​ണെ​ത്തു​ക. ഇ​തി​നു​ള്ള അ​നു​മ​തി സ​ൽ​മാ​ൻ രാ​ജാ​വ് ന​ൽ​കി. മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ ഹ​ജ്ജ്, ഉം​റ, സി​യാ​റ പ്രോ​ഗ്രാ​മി’​ന്​ കീ​ഴി​ലാ​ണ്​ ഈ ​തീ​ർ​ഥാ​ട​ക​ർ​ക്ക്​ വ​രാ​നും ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കു​ക. തീ​ർ​ഥാ​ട​ക​രു​ടെ മു​ഴു​വ​ൻ ചെ​ല​വു​ക​ളും സൗ​ദി ഭ​ര​ണ​കൂ​ട​മാ​ണ്​ വ​ഹി​ക്കു​ക.

ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള 1,000 തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഉം​റ​ക്ക്​ ആ​തി​ഥേ​യ​ത്വം അ​രു​ളാ​നു​ള്ള താ​ൽ​പ​ര്യ​ത്തി​നും ഉ​ദാ​ര​ത​ക്കും സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും മ​ത​കാ​ര്യ മ​ന്ത്രി അ​ബ്ദു​ൽ ല​ത്തീ​ഫ് ആ​ലു​ശൈ​ഖ്​ ന​ന്ദി അ​റി​യി​ച്ചു.

ഇ​സ്‌​ലാ​മി​നെ​യും മു​സ്‌​ലിം​ക​ളെ​യും സേ​വി​ക്കു​ക​യും ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മു​സ്‌​ലിം​ക​ൾ ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ​ബ​ന്ധം ദൃ​ഢ​മാ​ക്കു​ക​യും ചെ​യ്യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സൗ​ദി ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന വ​ലി​യ ശ്ര​ദ്ധ​യാ​ണ്​ ഇ​​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ന്ന​ത ഇ​സ്​​ലാ​മി​ക വ്യ​ക്തി​ക​ൾ, പ​ണ്ഡി​ത​ന്മാ​ർ, ശൈ​ഖു​മാ​ർ, ലോ​ക​ത്തെ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​ക​ൾ എ​ന്നി​വ​രും അ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന​വ​രി​ലു​ണ്ടാ​വും. അ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ്​ ഇ​തി​ലൂ​ടെ വി​ക​സി​ക്കു​ന്ന​ത്. ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ ഹ​ജ്ജ്​ ഉം​റ പ്രോ​ഗ്രാ​മി​ന്​ കീ​ഴി​ൽ ലോ​ക​ത്തി​ലെ വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ൾ വ​രു​ന്നു. പ്രോ​​ഗ്രാം ആ​രം​ഭി​ച്ച​ത്​ മു​ത​ൽ ഈ ​വ​ർ​ഷം വ​രെ ഇ​തി​​ന്റെ പ്ര​യോ​ജ​നം നേ​ടി​യ രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 140ല​ധി​ക​മാ​യി.

സു​ര​ക്ഷി​ത​മാ​യി ഉം​റ നി​ർ​വ​ഹി​ച്ചു മ​ട​ങ്ങു​ന്ന​തു​വ​രെ അ​വ​ർ​ക്ക്​ സേ​വ​നം ന​ൽ​കു​ന്നു. രാ​ജ​ക​ൽ​പ​ന വ​ന്ന​തു മു​ത​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന കൃ​ത്യ​ത​​യി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും അ​ത് ന​ട​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യം അ​തി​​ന്റെ എ​ല്ലാ ഊ​ർ​ജ​വും വി​നി​യോ​ഗി​ക്കു​ന്നു. ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മി​റ്റി​ക​ൾ വേ​ണ്ട പ്രോ​ഗ്രാ​മു​ക​ൾ ഒ​രു​ക്കു​ന്നു.

അ​തി​ഥി​ക​ൾ​ക്ക്​ ഉം​റ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും മ​ക്ക​യി​ലെ​യും മ​ദീ​ന​യി​ലെ​യും ച​രി​ത്ര​പ്ര​ധാ​ന​മാ​യ നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും ഇ​രു​ഹ​റ​മു​ക​ളി​ലെ പ​ണ്ഡി​ത​ന്മാ​രെ​യും ഇ​മാ​മു​മാ​രെ​യും കാ​ണാ​നും ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും​ മ​ത​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

Tags:    

Similar News