സൗദിയെ പ്രശംസിച്ച് യുഎസ്; മേഖലയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിൽ സൗദി പങ്ക് നിർണായകം

Update: 2023-02-18 13:10 GMT

ഗൾഫ് മേഖലയുടെ സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിൽ സൗദി അറേബ്യ നിർണായക പങ്കാണ് വഹിക്കുന്നതെന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ അറേബ്യൻ പെനിൻസുല അഫയേഴ്‌സ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഡാനിയൽ ബെനൈം അഭിപ്രായപ്പെട്ടു.

ലെബനൻ, സുഡാൻ, ഈജിപ്ത്, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവയുമായുള്ള സഹകരണത്തിൽ നിന്ന് ഇക്കാര്യത്തിലുള്ള സൗദി അറേബ്യയുടെ മികച്ച പങ്ക് വ്യക്തമാണ്. യെമനിലെ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യം കൈവരിച്ച നേട്ടം ഏറെ പ്രശംസനീയമാണെന്നും ബെനൈം വിശദീകരിച്ചു. റിയാദിലെ യുഎസ് അംബാസഡറുടെ വസതിയിൽ തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മേഖലയിൽ സൗദി അറേബ്യ വഹിക്കുന്ന സുപ്രധാന സ്ഥാനത്തെ കുറിച്ച് ബെനൈം വാചാലനായത്.

ഗൾഫ് രാജ്യങ്ങളും യുഎസും തമ്മിൽ ശക്തമായ സുരക്ഷാ സഹകരണവും പങ്കാളിത്തവുമാണ് നിലനിൽക്കുന്നതെന്നും അത് തുടരാൻ തന്നെയാണ് രാജ്യത്തിന്റെ താൽപ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണത്തിന്റെ ഭാവിയെക്കുറിച്ച് ശക്തമായ ഒരു കാഴ്ചപ്പാട് വാഗ്ദാനം ചെയ്യാനും ഇക്കാര്യത്തിൽ കൂടുതൽ മത്സര ബുദ്ധിയോടെ മുന്നോട്ടു പോവകാനാണ് യുഎസ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് കമ്പനികൾക്കും ബൈഡൻ ഭരണകൂടത്തിനും ഇക്കാര്യത്തിൽ പൂർണമായ താൽപ്പര്യമുണ്ടെന്നും ബെനൈം പറഞ്ഞു.

Similar News