സൗദി നാഷണൽ ഡേ: സെപ്റ്റംബർ 23-ന് പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് MHRSD
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2023 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് (MHRSD) അറിയിച്ചു.
️|| نُعلن في #وزارة_الموارد_البشرية_والتنمية_الاجتماعية
— المتحدث الرسمي للموارد البشرية والتنمية الاجتماعية (@HRSD_SP) September 9, 2023
عن أن إجازة #اليوم_الوطني_السعودي للقطاعين الخاص وغير الربحي ستكون:
السبت 8 ربيع الأول 1445هـ.
الموافق 23 سبتمبر 2023م. pic.twitter.com/rJ3loMAWb3
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരമാണ് ഈ തീരുമാനം. എല്ലാ വർഷവും സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ തങ്ങളുടെ ദേശീയ ദിനമായി ആചരിക്കുന്നത്. 93-മത്തെ സൗദി ദേശീയ ദിനമാണ് 2023-ൽ ആഘോഷിക്കുന്നത്. 'നമ്മൾ സ്വപ്നം കാണുന്നു; നമ്മൾ അത് സാധ്യമാക്കുന്നു' എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ സൗദി നാഷണൽ ഡേ ആചരിക്കുന്നതെന്ന് സൗദി അധികൃതർ അറിയിച്ചിട്ടുണ്ട്.