സൗ​ദി​യിൽ ടൂറിസ്റ്റുകൾക്ക് സ്മാർട്ട് ഗൈഡാകാൻ 'സാറ'

Update: 2024-11-11 09:32 GMT

സൗ​ദി​യി​ൽ ടൂ​റി​സ്റ്റു​ക​ൾ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്ന​തി​ന്​ സ്​​മാ​ർ​ട്ട്​ ഗൈ​ഡാ​യി ‘സാ​റ’ റോ​ബോ​ട്ടും. സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി​ ട്ര​യ​ൽ പ​തി​പ്പ് പു​റ​ത്തി​റ​ക്കി. എ.​ഐ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ല​ണ്ട​നി​ലെ വേ​ൾ​ഡ് ട്രാ​വ​ൽ മാ​ർ​ക്ക​റ്റ് (ഡ​ബ്ല്യു.​ടി.​എം) പ്ര​ദ​ർ​ശ​ന പ​രി​പാ​ടി​യി​ൽ ‘സ്പി​രി​റ്റ് ഓ​ഫ് സൗ​ദി അ​റേ​ബ്യ’ പ​വി​ലി​യ​നി​ലാ​ണ്​ ‘സാ​റ’​യെ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, സൈ​റ്റു​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സ​മ്പ​ന്ന​മാ​യ വി​വ​ര​ങ്ങ​ളും ര​സ​ക​ര​മാ​യ ക​ഥ​ക​ളും സ​ന്ദ​ർ​ശ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് സം​വി​ധാ​ന​ത്താ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ്മാ​ർ​ട്ട് മോ​ഡ​ലി​ന് ചോ​ദ്യ​ങ്ങ​ൾ കേ​ട്ട്​ മ​റു​പ​ടി ന​ൽ​കാ​നും ആ​വ​ശ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നും വി​വ​ര​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​ക​രാ​നും രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​ഴു​ക്കോ​ടെ​യും സു​ഗ​മ​മാ​യും യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ​യും സം​വ​ദി​ക്കാ​നും സം​സാ​രി​ക്കാ​നും ക​ഴി​യും.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ കു​റി​ച്ച്​ യാ​ത്ര​ക്കാ​ര​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നും ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ, പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും സൗ​ദി​ക്ക്​ ചു​റ്റു​മു​ള്ള സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച്​ അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​പു​ല​മാ​യ അ​റി​വു​ള്ള​തു​മാ​യ ഒ​രു സൗ​ദി പെ​ൺ​കു​ട്ടി​യാ​യാ​ണ് ‘സാ​റ’​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ലെ പു​രോ​ഗ​തി​ക്കൊ​പ്പം ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചും സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി​യു​ടെ ഡി​ജി​റ്റ​ൽ ടൂ​റി​സ​ത്തി​ലു​ള്ള താ​ൽ​പ​ര്യ​ത്തി​​ന്റെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണ് സാ​റ​യെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Tags:    

Similar News