സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം പുരോഗമിക്കുന്നു; ഭാവി കെട്ടിപ്പെടുക്കാൻ ഒരുമിച്ച് നീങ്ങുമെന്ന് സൗദി കിരീടാവകാശി

Update: 2023-09-12 15:30 GMT

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയാണ്.ഭാവി കെട്ടിപ്പടുക്കാൻ ഞങ്ങൾ സഹകരിച്ച് നീങ്ങുമെന്നും , സൌദി -ഇന്ത്യൻ ബിസിനസ് കൌൺസിൽ മുന്നോട്ട് വെക്കുന്ന ശോഭനമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഞങ്ങള്‍ ഒരുമിച്ചു നീങ്ങുമെന്നുമായിരുന്നു സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദിന്‍റെ പ്രസ്താവന .ജി20 ഉച്ചകോടിയുടെ സംഘടനത്തിന് ഇന്ത്യയെ അഭിനന്ദിക്കുന്നതായും സൗദി സംഘത്തെ നയിച്ച കിരീടാവകാശി പറഞ്ഞു.

സൗദിയിലെ ഇന്ത്യൻ പ്രവാസികള്‍ എന്നാല്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏഴ് ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ ഭാഗമാണ് .ഞങ്ങള്‍ അവരെ നമ്മുടെ പൗരന്മാരെപ്പോലെയാണ് പരിഗണിക്കുന്നതെന്നും മുഹമ്മദ് ബിൻ സല്‍മാൻ വ്യക്തമാക്കി.ജി-20 ഉച്ചകോടിക്ക് ഡൽഹിയിൽ എത്തിയ സൌദി കിരീടാവകാശിയുടെ ഔദ്യോഗിക സന്ദർശനം ഇന്ത്യയിൽ തുടരുകയാണ്.

ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഇന്ത്യ-സൗദി അറേബ്യ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫോ​റ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 45ലേറെ ധാരണാപത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്.ഡൽഹിയിൽ സംഘടിപ്പിച്ച ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ ഇരു രാജ്യങ്ങളിലും ഓഫീസുകൾ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. 

Tags:    

Similar News