അറബ് മേഖലയിലെ വ്യോമയാന രംഗത്തെ കൂട്ടായ്മയെ നയിക്കാൻ സൗ​ദി അറേബ്യ ; അറബ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Update: 2024-07-05 10:37 GMT

അ​റ​ബ്​ മേ​ഖ​ല​യി​ലെ വ്യോ​മ​യാ​ന രം​ഗ​ത്തെ കൂ​ട്ടാ​യ്​​മ​യെ ഇ​നി സൗ​ദി അ​റേ​ബ്യ ന​യി​ക്കും. അ​റ​ബ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തേ​ക്ക്​​ സൗ​ദി അ​റേ​ബ്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മൊ​റോ​ക്കോ ത​ല​സ്ഥാ​ന​മാ​യ റ​ബാ​ത്തി​ൽ ന​ട​ന്ന സം​ഘ​ട​ന​യു​ടെ 28മ​ത് ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ​ ഏ​ക​ക​ണ്ഠ​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്​.

വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര, പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളി​ൽ രാ​ജ്യം വ​ഹി​ക്കു​ന്ന ഉ​യ​ർ​ന്ന സ്ഥാ​ന​ത്തി​​ന്റെ​യും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വ​ഹി​ക്കു​ന്ന മ​ഹ​ത്താ​യ പ​ങ്കി​ന്റെ​യും നി​ദ​ർ​ശ​ന​മാ​ണ്​ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു​ള്ള ഈ ​വി​ജ​യ​മെ​ന്ന്​​ സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക്‌​സ് മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ് അ​ൽ​ജാ​സ​ർ പ​റ​ഞ്ഞു. വ്യോ​മ​ഗ​താ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ​യും ഈ ​സു​പ്ര​ധാ​ന മേ​ഖ​ല​ക്ക്​ ഏ​റ്റ​വും ഉ​യ​ർ​ന്ന സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് തു​ട​ർ​ച്ച​യാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​​ന്റെ​യും പ്രാ​ധാ​ന്യം മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു.

അ​റ​ബ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​നെ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ അ​തി​​ന്റെ​ നേ​തൃ​ത്വ​പ​ര​മാ​യ സ്ഥാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​റ​ബ്​ മേ​ഖ​ല​യി​ലെ ഇ​ത​ര പ​ങ്കാ​ളി​ക​ളു​മാ​യും അ​ന്ത​ർ​ദേ​ശീ​യ പ​ങ്കാ​ളി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് വ്യോ​മ​ഗ​താ​ഗ​ത വ്യ​വ​സാ​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സൗ​ദി ഉ​ത്സാ​ഹ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ സ്ഥാ​പ​ക അം​ഗ​മാ​യി ചേ​ർ​ന്ന​തു​മു​ത​ൽ സാ​ന്നി​ധ്യ​ത്തി​ലൂ​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യും ഏ​കോ​പ​ന​ത്തി​ലൂ​ടെ​യും സം​ഘ​ട​ന ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ വ​ലി​യ താ​ൽ​പ​ര്യ​മാ​ണ്​ കാ​ണി​ച്ചി​ട്ടു​ള്ള​ത്​. മി​ഡി​ലീ​സ്​​റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക രാ​ജ്യ​ങ്ങ​ൾ​ക്കാ​യു​ള്ള റീ​ജ​ന​ൽ സേ​ഫ്റ്റി മോ​ണി​റ്റ​റി​ങ്​ ഓ​ർ​ഗ​നൈ​സേ​ഷ​​ന്റെ ആ​സ്ഥാ​ന​വും മി​ഡി​ലീ​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ൾ​ക്കാ​യു​ള്ള കോ​ഓ​പ​റേ​റ്റി​വ് ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി പ്രോ​ഗ്രാ​മി​​ന്റെ ആ​സ്ഥാ​ന​വും സൗ​ദി അ​റേ​ബ്യ​യി​ലാ​ണെ​ന്നും മ​ന്ത്രി സൂ​ചി​പ്പി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്​ സൗ​ദി 10​ ല​ക്ഷം ഡോ​ള​ർ സ​ഹാ​യം ന​ൽ​കി​യ​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​റ​ബ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ സ്ഥാ​പ​ക​കാ​ലം മു​ത​ൽ അ​തി​ൽ അം​ഗ​മാ​ണ്​​​ സൗ​ദി അ​റേ​ബ്യ. 1996ൽ ​സ്ഥാ​പി​ത​മാ​യ അ​റ​ബ് ലീ​ഗു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സം​ഘ​ട​ന​യാ​ണി​ത്. സി​വി​ൽ ഏ​വി​യേ​ഷ​ൻ മേ​ഖ​ല​യി​ലും അ​തി​​ന്റെ വി​ക​സ​ന​ത്തി​ലും അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ.

Tags:    

Similar News