സൗദിയിൽ രണ്ടാമത്തെ ദേശീയ വിമാനത്തിനും എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ നിന്നും അയർലൈൻ കോഡ് ലഭിച്ചു. റിയാദ് എയർ എന്ന പേരിലാണ് ഈ വിമാന കമ്പനി അറിയപ്പെടാൻ പോകുന്നത്. ഈ പുതിയ വിമാന കമ്പനിക്ക് ആർ എക്സ് എന്ന കോഡ് ആണ് നൽകിയിരിക്കുന്നത്. പുതിയ വിമാന കമ്പനി പ്രവർത്തനം തുടങ്ങിയാൽ, രണ്ട് ലക്സത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇസ്താംബൂളിൽ നടക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ 79-ാമത് വാർഷിക പൊതുയോഗത്തിന്റെ ഭാഗമായുള്ള ലോക വ്യോമഗതാഗത ഉച്ചകോടിയിലുമായിരുന്നു റിയാദ് എയറിന്റെ എയർലൈൻ കോഡ് പ്രഖ്യാപിച്ചത്.
2030 ഓടെ 100 ലധികം വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താനുള്ള പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. ഇതിനിടെ ബോയിംഗ് 787-9 ശ്രേണിയിൽപ്പെട്ട ഡ്രീംലൈനർ വിമാനത്തിന്റെ ആദ്യ ദൃശ്യങ്ങളും കമ്പനി പുറത്ത് വിട്ടു. റിയാദിലെ കിംഗ് സൽമാൻ എയർപോർട്ട് ആസ്ഥാനമായാണ് റിയാദ് എയർ പ്രവത്തിക്കുക.