സൗദി അറേബ്യയിലെ അൽ ഉല ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഖുർഹ് ആർക്കിയോളജി സൈറ്റിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കല്ല് കൊണ്ട് ഉണ്ടാക്കിയ മഴു കണ്ടെടുത്തു. ഈ മഴുവിന് ഏതാണ്ട് രണ്ട് ലക്ഷത്തോളം വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് കമ്മിഷൻ അറിയിച്ചു. ദൃഢതയുള്ളതും എന്നാൽ മയമുള്ളതുമായ കൃഷ്ണശിലയിൽ നിന്നാണ് ഈ മഴു നിർമ്മിച്ചിരിക്കുന്നത്.
@RCU_SA continues #AlUlaArchaeology season with the incredible discovery of a 'hand axe' dating back to over 200,000 years ago at the Qurh Plain project south of #AlUla.#AlUlaStoriesInStone pic.twitter.com/7H4d546v0S
— الهيئة الملكية لمحافظة العلا (@RCU_SA) November 7, 2023
51.3 സെന്റീമീറ്റർ നീളമുള്ള ഈ കൽമഴു വെട്ടിനുറുക്കുന്നതിനും, മുറിക്കുന്നതിനും വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. ഈ പ്രാചീന ആയുധത്തിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടന്ന് വരുന്നതായി കമ്മിഷൻ വ്യക്തമാക്കി.